panimudakk

തിരുവനന്തപുരം: കോടതി വിധിയെ തുടർന്ന് ഡയസ്‌നോൺ ഏർപ്പെടുത്തി സമരം പരാജയപ്പെടുത്താൻ ശ്രമിച്ചെങ്കിലും രണ്ടാം ദിവസത്തെ പണിമുടക്കും വൻ വിജയമായെന്ന് സി.പി.ഐ അനുകൂല സർവ്വീസ് സംഘടനയായ ജോയിന്റ് കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും പൂർണ്ണമായി അടഞ്ഞു കിടന്നു. സർക്കാർ ജീവനക്കാരുടെ പണിമുടക്കവകാശം സംരക്ഷിക്കുമെന്ന പ്രഖ്യാപനമാണ് ഇൗ വിജയമെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗലും ചെയർമാൻ കെ. ഷാനവാസ് ഖാനും പ്രസ്താവനയിൽ അറിയിച്ചു.