കേരളത്തിൽ പത്തു കോടി കടന്ന് ഗ്രോസ് കളക്ഷൻ

അഞ്ഞൂറു കോടി ക്ളബ് കടന്ന് ആർ.ആർ.ആർ. ആദ്യദിനം തെലുങ്കിൽനിന്ന് 127 കോടി. ഹിന്ദിയിൽ നിന്ന് 22 കോടി, കർണാടക 11 കോടി, തമിഴ്നാട് ഒൻപത് കോടി, ഒാവർസീസ് അവകാശങ്ങളിൽനിന്ന് 69 കോടിയും നേടിയിരുന്നു കേരളത്തിൽ നിന്ന് പത്തുകോടി പിന്നിട്ടു ഗ്രോസ് കളക്ഷൻ.ജൂനിയർ എൻ.ടി.ആർ, രാംചരൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ആർ.ആർ.ആർ. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് ആർ.ആർ.ആർ. 650 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ്. മൂന്നാം ദിനം 500 കോടി ക്ളബിൽ ആർ.ആർ.ആർആലിയ ഭട്ടാണ് നായിക. അജയ് ദേവ്ഗൺ സമുദ്രക്കനി, അലിസൺ ഡൂഡി, ശ്രിയ ശരൺ എന്നിവരാണ് മറ്റു താരങ്ങൾ. കേരളത്തിൽ മാത്രം 500 ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ലോകത്താകമാനം പതിനായിരം സ്ക്രീനുകളിൽ ആർ.ആർ.ആർ റിലീസ് ചെയ്തു. അച്ഛൻ കെ.വി. വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണ രചയിതാവ്. മികച്ച ദൃശ്യ വിരുന്ന് തന്നെയാണ് രാജമൗലി ഒരുക്കിയത്. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയ ഷിബുവിന്റെ എച്ച് ആർ. പിക്ചേഴ്സാണ് ചിത്രം വിതരണം ചെയ്യുന്നത്.പി.ആർ. ഒ പ്രതീഷ് ശേഖർ.