സുപ്രധാന വേഷത്തിൽ ഗുരു സോമസുന്ദരം

വർഷങ്ങൾക്കു മുൻപ് കുഞ്ചാക്കോ ബോബനെ നായകനാക്കി പ്രിയം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി ശ്രദ്ധേയനായ സംവിധായകൻ വാസുദേവ് സനലിന്റെ പുതിയ സിനിമ ഹയ ഏപ്രിൽ 2ന് മൈസൂരിൽ ആരംഭിക്കും. കാമ്പസ് ത്രില്ലർ ഗണത്തിൽ പ്പെട്ട ചിത്രം അതിശക്തമായ സാമൂഹ്യ പ്രമേയമാണ് പറയുന്നത്. സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്.മിന്നൽ മുരളിയിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം സുപ്രധാന വേഷത്തിൽ എത്തുന്നു. ജോണി ആന്റണി, ലാൽ ജോസ്, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, ശ്രീധന്യ, ബിജു പപ്പൻ, ശ്രീരാജ്, ജോർഡി പൂഞ്ഞാർ, അശ്വിൻ, ലയ സിംസൺ, ശ്രീജ അജിത്, വീണ വേണുഗോപാൽ ( ഇന്ത്യയിലെ ആദ്യ വീൽ ചെയർ അവതാരക)സനൽ കല്ലാട്ട് എന്നിവരാണ് താരങ്ങൾ.നായിക നായകൻ റിയാലിറ്റി ഷോയിലെ വിജയി ശംഭു മുഖ്യ വേഷത്തിൽ എത്തുന്നു. സീനിയർ മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് രചന. സിൽവർ സോൾസ് സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിക്കന്ന ചിത്രത്തിന് ജിജു സണ്ണി ഛായാഗ്രണവും സാബു റാം കലാസംവിധാനവും അരുൺ തോമസ് എഡിറ്റിംഗും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ എസ്. മുരുകൻ.