
ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട് തെലുങ്ക് സൂപ്പർ സ്റ്റാർ വിജയ് ദേവരകൊണ്ടയും പ്രശസ്ത സംവിധായകൻ പുരി ജഗനാഥും ജെ ജി എം എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു.റിലീസിന് ഒരുങ്ങുന്ന ലൈഗറിനുശേഷം ഇരുവരും ഒന്നിക്കുന്ന ജെജിഎം ആക്ഷൻ ഡ്രാമ ബിഗ് പാൻ ഇന്ത്യ എന്റർടെയ്നറാണ് . ചിത്രത്തിൽ വിജയ് ദേവരകൊണ്ട ഇതേ വരെ കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലുമായിരിക്കും പ്രത്യക്ഷപ്പെടുക.
മുംബൈയിൽ നടന്ന ചടങ്ങിലാണ് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം.എല്ലാ ഇന്ത്യക്കാരെയും സ്പശിക്കുന്ന ചിത്രം. പുരിയുടെ ഈ സ്വപ്നപദ്ധതിയുടെ ഭാഗമാകാൻകഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നെന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു. 'ഞങ്ങളുടെ അടുത്ത പ്രോജക്ട് ജെജിഎം എന്ന ചിത്രം പ്രഖ്യാപിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. വിജയ്ക്കൊപ്പം വീണ്ടും സഹകരിക്കുന്നതിൽ ഏറെ സന്തോഷം തോന്നുന്നു.ജെജിഎം ശക്തമായ ഒരു പുത്തൻ ആഖ്യാനംഎന്ന്ചിത്രത്തെക്കുറിച്ച് ആവേശത്തോടെ പുരി ജഗനാഥ് പറഞ്ഞു.
ചാർമി കൗർ, വംശി പൈഡിപ്പള്ളി, സിങ്ക റാവു, പുരി ജഗനാഥ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും പുരി ജഗനാഥാണ്. അതേസമയം അനന്യ പാണ്ഡ്യൻ, രമ്യ കൃഷ്ണൻ, മകരന്ദ് ദേശ് പാണ്ഡേ ഉൾപ്പടെ വൻതാരനിരയാണ് ലൈഗറിൽ അണിനിരക്കുന്നത്. 
തെലുങ്കിനു പുറമേ ഹിന്ദിയിലും ചിത്രം എത്തുന്നുണ്ട്. വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ലൈഗാർ. അടുത്ത മാസം ജെ ജി എം ചിത്രീകരണം ആരംഭിക്കും.വിദേശത്തും ചിത്രീകരണം ഉണ്ടാകും. അടുത്ത വർഷം ആഗസ്റ്റ് 3ന് ലോകമെമ്പാടും റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.പി .ആർ. ഒ ശബരി.