films

തിയേറ്ററുകളിൽ വമ്പൻ ഹിറ്റായ ചിത്രങ്ങൾ ഒടിടി പ്രദർശനത്തിനെത്തുന്നു. കുഞ്ചാക്കോ ബോബന്റെയും ടൊവിനോയുടെയും ഷെയിനിന്റെയും ചിത്രങ്ങൾ റിലീസിനെത്തുന്നുണ്ട്. മോഹൻലാൽ നായകനായെത്തിയ ആറാട്ട് ദിവസങ്ങൾക്ക് മുൻപ് റിലീസായിരുന്നു.

ടൊവിനോ നായകനായെത്തിയ നാരദൻ, കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പട, ഷെയിനിന്റെ വെയിൽ എന്നീ ചിത്രങ്ങളാണ് റിലീസിനെത്തുന്നത്. മൂന്ന് ചിത്രങ്ങളും ആമസോൺ പ്രെെമിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

films

പടയാണ് കൂട്ടത്തിൽ ആദ്യമെത്തുന്നത്. ചിത്രം മാർച്ച് 30 ന് റിലീസാകും. ടൊവിനോയുടെ നാരദൻ ഏപ്രിൽ എട്ടിനാണ് പുറത്തിറങ്ങുന്നത്. ഷെയിൻ നായകനായ വെയിൽ ഏപ്രിൽ 15 മുതൽ പ്രേക്ഷകർക്ക് കാണാം.