നാസിക്: ഉപേക്ഷിക്കപ്പെട്ട കിണറ്റിൽ കണ്ടെത്തിയ കൂറ്റന്‍ മൂർഖൻ പാമ്പിന്റെ രക്ഷയ്‌ക്കെത്തി സന്നദ്ധ സംഘടന പ്രവർത്തകർ. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. കയറില്‍ കെട്ടിയ കൊളുത്ത് ഉപയോഗിച്ചാണ് പാമ്പിനെ ഇവർ പുറത്ത് എത്തിച്ചത്.
കിണറിന് വെളിയില്‍ എത്തിച്ച പാമ്പിനെ പിന്നീട് ബാഗിലാക്കി. ബാഗില്‍ കയറാന്‍ തയ്യാറാവാതിരുന്ന പാമ്പിനെ വളരെ ക്ഷമയോട് കൂടി ഇവർ അകത്തേയ്ക്ക് കയറ്റുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
