astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി: ബന്ധുക്കൾ ശത്രുക്കളാകും, എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാൻ ശ്രദ്ധിക്കണം, പ്രേമകാര്യങ്ങളിൽ സമാധാനക്കുറവ്.


ഭരണി: ശത്രു ഭീതിയും പരാജയവും, പലരംഗത്ത് നിന്നും പ്രയാസങ്ങൾ, വിവാഹാലോചനകൾ മുടങ്ങും, ക്ഷമക്കുറവ് കാണിക്കും, ചില ക്ലേശങ്ങൾ വന്ന് ഭവിക്കാം, ശത്രുക്കൾ കൂടുതൽ ശക്തരാകും, സന്മാർഗത്തിൽ നിന്നും വ്യതിചലിക്കാൻ പ്രേരണ ഉണ്ടാകും.


കാർത്തിക: വിഷയാസക്തി കാരണം ധനനഷ്ടം, ദാമ്പത്യ സുഖക്കുറവ്, ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും, കോപം ഒഴിവാക്കുക, തൊഴിൽ നഷ്ടം, അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, ധനപരമായി അനിശ്ചിതത്വം.


രോഹിണി: വിവാഹജീവിതത്തിൽ ചില വിഷമതകൾ വന്നു ഭവിക്കും, വരവിനേക്കാൾ ചെലവ് അധികരിച്ച് നിൽക്കും, വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, കുടുംബത്തിൽ ഓഹരി പങ്ക് വയ്‌ക്കുന്നതിനെ കുറിച്ച് അഭിപ്രായ ഭിന്നത, ഒരു കാര്യത്തിനും മടി വിചാരിക്കരുത്.


മകയിരം: കർമ്മ മേഖലയിൽ നില നിന്നിരുന്ന അനിശ്ചതത്വം മാറും, ജോലി സ്ഥിരമാകും, കിട്ടാക്കടം പിരിഞ്ഞു കിട്ടും, തൊഴിൽ മേന്മ, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും, ഔഷധസേവ നിർത്താൻ സാധിക്കും.


തിരുവാതിര: സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, ജനപ്രീതിയും അംഗീകാരവും, കർഷകർക്ക് ലാഭം, വിവാഹ ആലോചനകൾ അന്തിമ തീരുമാനത്തിലെത്തും, നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും, സ്ത്രീകൾക്ക് സമ്മാനാദിലാഭം ഉണ്ടാകും.


പുണർതം: അനുകൂലമായ വിവാഹ ബന്ധം കിട്ടും, പൊതുവേ നല്ല സമയം, വിദ്യാഗുണം, പുതിയ അറിവുകൾ സമ്പാദിക്കും, വ്യാപാരികൾക്ക് നല്ല സമയം, മനസിൽ ഉദ്ദേശിച്ച സംഗതികൾ നേടിയെടുക്കും, അകന്നു കഴിഞ്ഞവർ അടുത്ത് വരും.


പൂയം: ബന്ധുക്കൾ അനുകൂലരാകും, തൊഴിൽ മേന്മ, പേരും പെരുമയും ഉണ്ടാകും, ഉല്ലാസകരമായ അനുഭവങ്ങൾ, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.


ആയില്യം: തൊഴിൽ സ്ഥലത്ത് ഉണ്ടായിരുന്ന പ്രതിസന്ധികൾ സ്വയം ഒഴിഞ്ഞ് പോകും, ആഗ്രഹസാഫല്യം നേടും, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്താൻ സാധിക്കും, ധനപ്രാപ്‌തി, സഹോദരങ്ങളും ബന്ധുക്കളും സഹായസ്ഥാനത്ത് ഉണ്ടാകും.


മകം: തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങൾക്ക് സാദ്ധ്യത, വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം, പുതിയ ജോലി ലഭിക്കാൻ സാദ്ധ്യതയുണ്ട്, പങ്കാളിക്ക് ഉദ്യോഗത്തിൽ നേട്ടങ്ങൾ, വിദ്യാവിജയം, എല്ലാത്തിനോടും അമിതമായ താല്പര്യം തോന്നും.


പൂരം: മതപരമായ കാര്യങ്ങളിൽ അമിത താൽപര്യം കാണിക്കും, ധന സമ്പാദനത്തിന് മികവ് കാണിക്കും, സുന്ദരികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും, ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾ, നീതിക്കും നിയമത്തിനും അനുസരിച്ച് മാത്രം പ്രവർദ്ധിക്കും.

ഉത്രം: അയൽക്കാർ ശത്രുതാ മനോഭാവത്തോടെ പെരുമാറും, പ്രയാസങ്ങൾ, അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, വൃഥാപവാദങ്ങൾ കേൾക്കേണ്ടി വരും, ബന്ധുജനങ്ങളുമായി കലഹം, ആരോഗ്യപരമായ പ്രയാസങ്ങൾ നേരിടേണ്ടി വരും.


അത്തം: ധനത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടും, പ്രണയനൈരാശ്യം, ദുരിതങ്ങൾ മറികടക്കാൻ കരുതലോടെ ഇരിക്കുക, കുടുംബ കലഹം ഉ ണ്ടാകാതെ നോക്കണം, തന്നിഷ്ട പ്രകാരം പ്രവർത്തിക്കും.


ചിത്തിര: ജീവിത പങ്കാളിക്ക് തൊഴിൽ പരാജയം, ദേവാലയ ദർശനം അത്യാവശ്യം, ഇഷ്‌ടമല്ലാത്ത പ്രവർത്തികൾ ചെയ്യേണ്ടി വരും, വിജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും.


ചോതി: ഭൂമി സംബന്ധമായ തർക്കങ്ങൾക്കും കലഹങ്ങൾക്കും ശമനം ഉണ്ടാകും, ആരോഗ്യ പരിപാലനത്തിന് ധനം ചെലവാകും, ജാമ്യം നിൽക്കുന്നത് വളരെ സൂക്ഷിച്ചു വേണം. ഭാവിയിൽ ബുദ്ധിമുട്ടുണ്ടാക്കും.

വിശാഖം: ആശ്രിതർക്ക് ആനുകൂല്യങ്ങൾ അനുവദിച്ചു കൊടുക്കും, വിവാഹം മൂലം ബന്ധു ബലം വർദ്ധിക്കും, ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ ഒന്നും നടക്കാത്തതിനാൽ നിരാശാ ബോധം ഉണ്ടാകും, അനാവശ്യ പണച്ചെലവും സമയ നഷ്ടവും.


അനിഴം: മുതിർന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാൻ, സുഹൃത്തുക്കളുമായി അകലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, അധികാര പ്രാപ്തിയും മേലധികാരികളിൽ നിന്നും സഹായ സഹകരണങ്ങളും ഉണ്ടാകും.


കേട്ട: കലാരംഗത്തും നിന്നും കൂടുതൽ അവസരങ്ങൾ ഉണ്ടാകും, ദേവാലയ ദർശന ഭാഗ്യം, ഉന്നത സ്ഥാന ലഭ്യത, ചെലവു വർദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും.


മൂലം: യാത്രയിൽ നേട്ടം കിട്ടും, ഭൂമി സംബന്ധമായ തർക്കങ്ങൾക്കും കലഹങ്ങൾക്കും അറുതി ഉണ്ടാകും, ധനസമ്പാദനത്തിന് മുൻപ് സ്വീകരിച്ചിരുന്ന നടപടികൾക്ക് ഫലം കണ്ടു തുടങ്ങും.


പൂരാടം: കുടുംബത്തിൽ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും, പരസഹായത്താൽ സുഖാനുഭങ്ങൾ, മനസിന് സന്തോഷവും സമാധാനവും കിട്ടും, സാമ്പത്തിക പുരോഗതി ഉണ്ടാകും


ഉത്രാടം: വിദ്യാവിജയം, ബുദ്ധിപരമായി കാര്യങ്ങൾ നിറവേറ്റും, ആപത്തിൽ സുഹൃത്തുക്കൾ സഹായിക്കും, ദൈവ ഭക്തിയുണ്ടാകും, പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും.


തിരുവോണം: ആവേശപൂർവം ജോലികൾ ചെയ്‌തു തീർക്കും, കുടുംബസുഖം, പ്രായോഗിക ബുദ്ധി, ബന്ധുസഹായം, സുഖത്തിനു വേണ്ടി ധനവും സമയവും ചെലവഴിക്കും, എതിർ ലിംഗത്തിൽ പെട്ടവരാൽ ആകർഷിക്കപ്പെടും.


അവിട്ടം: ധനാഗമന മാർഗങ്ങൾക്ക് മാന്ദ്യം അനുഭവപ്പെടും, സഹപ്രവർത്തകർ മുഖേന അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾ കൂടുതൽ ശക്തമാകും, ദൂരയാത്രകൾ ആവശ്യമായി വരും, സഹോദര സ്ഥാനീയർ മഖേന മനഃക്ലേശത്തിന് സാദ്ധ്യത.


ചതയം: നയപരമായ പെരുമാറ്റം, സാമൂഹ്യ സേവനം, മത്സര വിജയം, അധികാര പ്രയോഗം നടത്തേണ്ടി വരും, ധനപരമായ കാര്യങ്ങളിൽ വിജയം, ഗുരുഭക്തി, വിവാഹം മൂലം ഉയർച്ച, നേതൃത്വ ഗുണം, തൊഴിൽ മുഖേന നേട്ടം.


പൂരുരുട്ടാതി: പരിശ്രമ ശീലം കൂടുതൽ ആയിരിക്കും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്‌പ്പെടുത്താൻ സാധിക്കും, രഹസ്യം സൂക്ഷിക്കാൻ കഴിയും, ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളിൽ ഏർപ്പെടും.


ഉത്രട്ടാതി: സംസാരവും പ്രവർത്തികളും സൂക്ഷിക്കുക, കുടുംബത്തിൽ ഓഹരി സംബന്ധമായ വിവാദങ്ങൾ ഉടലെടുക്കും, സ്ത്രീകൾക്ക് ജോലിക്കൂടുതലും അലച്ചിലും, പരുഷവാക്കുകൾ പ്രയോഗിക്കുന്നതിനാൽ ശത്രുക്കൾ വർദ്ധിക്കും.

രേവതി: ആരോഗ്യകാര്യത്തിൽ പലവിധ വിഷമതകൾ, സ്ത്രീകൾ അപവാദം പറഞ്ഞു പരത്തും, സാമ്പത്തിക കാര്യങ്ങളിൽ കുഴപ്പങ്ങളുണ്ടാകും, ബുദ്ധിയില്ലാതെ പ്രവർത്തിക്കുന്നതിനാൽ ധനനഷ്ടം, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും.