
ജയ്പൂർ: രാജസ്ഥാനിലെ സരിസ്‌ക കടുവ സങ്കേതത്തിൽ വൻ തീപിടിത്തം. ഏതാണ്ട് 10 ചതു.രശ്രകിലോമീറ്റർ ചുറ്റളവിലേക്ക് തീ വ്യാപിച്ചതായി അധികൃതർ അറിയിച്ചു.രണ്ട് ഇന്ത്യൻ എയർഫോഴ്സ് ഹെലികോപ്ടറിന്റെ സഹായത്തോടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് നിന്ന് 43 കിലോമീറ്റർ അകലെയുള്ള സിലിസെർ തടാകത്തിൽ നിന്ന് വെള്ളം ശേഖരിച്ചാണ് ഐ.എ.എഫ് ഹെലികോപ്റ്ററുകൾ തീ അണയ്ക്കാൻ ശ്രമിക്കുന്നത്. ഇതോടൊപ്പം സങ്കേതത്തിലെ ജീവനക്കാരും നാട്ടുകാരും അടക്കം 200 ഓളം പേർ രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശത്തിനടുത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇരുപതിലധികം കടുവകളാണ് സരിസ്‌ക സങ്കേതത്തിലുള്ളത്. തീ പടർന്ന പ്രദേശത്ത് ഒരു പെൺ കടുവയും രണ്ടു കുഞ്ഞുങ്ങളുമുണ്ടെന്നും കാട്ടു തീ പടരുന്നത് അവയുടെ ജീവന് തന്നെ ഭീഷണിയായേക്കും.