fanoos


ബെംഗളൂരു: സി.കെ നായിഡു ട്രോഫി അണ്ടർ 25 ക്രിക്കറ്റ് ടൂർണമെന്റിൽ ഹിമാചൽ പ്രദേശിനെ ആദ്യ ദിനം ഒന്നാം ഇന്നിംഗ്സിൽ 135 റൺസിൽ ഓൾഔട്ടാക്കി കേരളം കരുത്തുകാട്ടി. 5 വിക്കറ്റെടുത്ത ഫനൂസാണ് ഹിമാചൽ ബാറ്റിംഗ് നിരയെ കടപുഴക്കാൻ നേതൃത്വം നൽകിയത്. അഖിൽ സ്കറിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയകേരളം ആദ്യ ദിനം കളി നിറുത്തുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തിട്ടുണ്ട്. ഹിമാചലിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് ഒരു റൺസ് മാത്രം അരികെയാണ് കേരളം. കേരളത്തിനായി ഷോൺ റോജർ 38ഉം വത്സൽ 48 റൺസും നേടി.