
കണ്ണൂർ: പാനൂരിൽ പ്ളാസ്‌റ്റിക് ബോട്ടിലിൽ ഒളിപ്പിച്ച നിലയിൽ രണ്ട് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി. പാനൂരിൽ നടമ്മലിലാണ് സംഭവം. ബോംബ് ആദ്യം കണ്ട പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. തുടർന്ന് കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡെത്തി ബോംബുകൾ നിർവീര്യമാക്കി. സംഭവത്തിൽ പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
മുൻപ് ബോംബ് നിർമ്മാണത്തിനിടെ അപകടവും മരണവും സ്ഥിരമായി സംഭവിച്ചിട്ടുളള മേഖലയാണ് പാനൂർ, തലശേരി ഭാഗങ്ങൾ. സിപിഎം ബിജെപി സംഘർഷം കാലങ്ങളായി നിലനിൽക്കുന്ന ഇവിടെ 1998 മുതൽ ഇതുവരെ ഒൻപത് ജീവനുകൾ ഇങ്ങനെ പൊലിഞ്ഞിട്ടുണ്ട്. ഇവയിൽ ഏഴും ബിജെപി-ആർഎസ്എസ് പ്രവർത്തകരും രണ്ട് സിപിഎം പ്രവർത്തകരുമാണ്.