jair

റിയോ ഡി ജനീറോ : ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൽസൊനാരോയെ ബ്രസീലിയയിലെ മിലിട്ടറി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 2018ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൊൽസൊനാരോയ്ക്ക് വയറ്റിൽ കുത്തേറ്റിരുന്നു. അന്ന് കുടലിൽ ആഴത്തിൽ കുത്തേറ്റ അദ്ദേഹം പിന്നീട് നിരവധി തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 67കാരനായ ബൊൽസൊനാരോയെ വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയമാക്കി. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ കടുത്ത വയറുവേദനയെ തുടർന്ന് ബൊൽസൊനാരോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.