security

റിയാദ്: ദേശസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നവ‌ർക്കെതിരെ കർശന നടപടിയെടുക്കാൻ ഒരുങ്ങി സൗദി അറേബ്യ. ഇത്തരം പ്രവർത്തി ചെയ്യുന്നവർക്ക് ഇരുപത് വർഷം തടവും പത്ത് ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാമെന്നാണ് പബ്ളിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. സമൂഹമാദ്ധ്യമങ്ങളിൽ തെറ്റായ രീതിയിൽ ഇത്തരത്തിലുള‌ള വീഡിയോകളും ഫോട്ടോകളം പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിയമം കർശനമാക്കുന്നത്.

രഹസ്യ വിവരങ്ങളോ, ഡിജിറ്റൽ രേഖകളോ അടക്കം ഇത്തരത്തിൽ പരസ്യമാക്കുന്നവർക്ക് ഗുരുതരമായ തെറ്റ് ചെയ്തതായി കണക്കാക്കി 20 വ‌ർഷം വരെ തടവോ പത്ത് ലക്ഷം റിയാൽ വരെ പിഴയോ അനുഭവിക്കേണ്ടിവരും. നിയമവിരുദ്ധമായി വിവരശേഖരണം നടത്തൽ, അവ സൂക്ഷിക്കുക, അവ നശിപ്പിക്കുക എന്നിവ ചെയ്യുന്നവർക്കാണ് ഇത്തരത്തിൽ ശിക്ഷ ലഭിക്കുക.