boating

ഇടുക്കി: അവധിക്കാലത്ത് മേയ് 31 വരെ ശനി, ഞായർ, പൊതുഅവധി ദിവസങ്ങളിൽ ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശനത്തിനായി തുറക്കുന്നു. ഇക്കാര്യം അറിയിച്ച് സർക്കാർ ഉത്തരവായി..
കൊവിഡ് പ്രോട്ടോകോൾ മതിയായ സംവിധാനങ്ങൾ ഒരുക്കിത്തുടങ്ങി

ഇടുക്കി ജില്ലാ ഗോൾഡൻ ജൂബിലി ആഘോഷം 2022 നോടനുബന്ധിച്ച് മേയ് 31 വരെ പൊതുജനങ്ങൾക്ക് ഡാമുകൾ സന്ദർശിക്കുന്നതിന് തുറന്നുകൊടുക്കുന്നതിന് അനുവാദം നൽകണമെന്ന് ഇടുക്കി ജില്ലാ കലക്ടർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബി സർക്കാരിന് ശുപാർശ നൽകിയത്.