petrol

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് ആറ് രൂപ 11 പൈസയും ഡീസലിന് അഞ്ച് രൂപ 86 പൈസയുമാണ് വർദ്ധിപ്പിച്ചത്.


തുടർച്ചയായ ആറാം ദിവസമാണ് ഇന്ധന വില കൂട്ടുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും പെട്രോൾ വില 110 കടന്നു. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 110 രൂപ 41 പൈസയും ഡീസലിന് 97 രൂപ 45 പൈസയുമാണ് ഇന്നത്തെ വില.

ഇന്നലെ പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 74 പൈസയും കൂട്ടിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം മാർച്ച് 22 മുതലാണ് എണ്ണക്കമ്പനികൾ വില വർദ്ധിപ്പിച്ചു തുടങ്ങിയത്. ഈ മാസം ഇത് എട്ടാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.