police

ചെങ്ങന്നൂർ: കെറെയിൽ വിരുദ്ധ സമരങ്ങളുടെ ഭാഗമായി ബി.ജെ.പി നടത്തിയ പദയാത്രയോടനുബന്ധിച്ച് മന്ത്രി സജി ചെറിയാന്റെ വീടിന് മുൻപിൽ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. പദയാത്ര മന്ത്രിയുടെ വീടിന് മുന്നിൽക്കൂടിയാണ് പോയത്. സ്ത്രീകളടക്കം ആയിരക്കണക്കിന് ആളുകൾ അണിനിരന്ന പദയാത്രയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കുവാനാണ് പൊലീസ് കാവൽ ശക്തമാക്കിയത്. ഇന്നലെ ഉച്ചയോടെ മന്ത്രിയുടെ വീടിന്റെ സംരക്ഷണം ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ആർ. ജോസിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം ഏറ്റെടുത്തു. വൈകിട്ട് ആറുമണിയോടെയാണ് പദയാത്ര ഇതുവഴി പോയത്.