
ശ്രീനഗർ: ജമ്മു കാശ്‌മീരിലെ റെയ്‌നാവാരി പ്രദേശത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു. ബുധനാഴ്‌ച അർദ്ധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.
കൊല്ലപ്പെട്ട ഭീകരരിൽ ഒരാളുടെ പക്കൽ മാദ്ധ്യമ സ്ഥാപനത്തിലെ ഐഡി കാർഡ് ഉണ്ടായിരിന്നുവെന്ന് കശ്‌മീർ സോൺ പൊലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു. മാദ്ധ്യമ പ്രവർത്തനത്തെ ദുരുപയോഗം ചെയ്‌ത സംഭവമാണ് നടന്നതെന്ന് വിജയ് കുമാർ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഐജിയുടെ പ്രതികരണം.

കൊല്ലപ്പെട്ട ഭീകരൻ റയീസ് അഹമ്മദ് ഭട്ട് എന്ന പേരാണ് ഐഡി കാർഡിൽ കൊടുത്തിരുന്നത്. വാലി മീഡിയ സർവീസിന്റെ എഡിറ്റർ ഇൻ ചീഫ് ആണെന്നാണ് ഐഡിയിൽ ഉണ്ടായിരുന്നത്.