'ഗഫൂർക്കാ ദോസ്ത്', 'ബാലേഷ്ണാ' തുടങ്ങിയ ഡയലോഗുകൾ കേൾക്കുമ്പോൾ ഏതൊരു സിനിമാ പ്രേമിയുടെയും മനസിലേക്ക് ഓടിയെത്തുന്ന പേരാണ് മാമുക്കോയയുടേത്. അത്രയേറെ മലയാളികളെ സ്വാധീനിച്ച താരമാണ് അദ്ദേഹം.

mamukoya

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി ഒട്ടുമിക്ക നടന്മാരുടെയും കൂടെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഫഹദ് ഫാസിലിന്റെ കൂടെ താൻ അഭിനയിച്ചിട്ടില്ലെന്ന് കൗമുദി ടി വിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ഫഹദിന്റെ കൂടെ അഭിനയിക്കാത്തതിന്റെ കാരണം അങ്ങനെയൊരു അവസരം വരാത്തതുകൊണ്ടാണെന്നും മാമുക്കോയ കൂട്ടിച്ചേർത്തു.

'മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി ഏകദേശം എല്ലാവരുടെയും കൂടെ അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ കൂടെ മാത്രം അഭിനയിച്ചിട്ടില്ല. അങ്ങനെയൊരു അവസരം വന്നിട്ടില്ല. എല്ലാവരും നമ്മളുമായിട്ട് നല്ല രീതിയിലാണ്. ഞാൻ അവരുമായിട്ടും നല്ല രീതിയിലാണ്.'- അദ്ദേഹം പറഞ്ഞു.