vipin

കൊല്ലം: വീട്ടിൽ അതിക്രമിച്ചു കയറി മുൻകാമുകൻ വീട്ടമ്മയെ വെട്ടി പരിക്കേൽപിച്ചു. കേസിൽ പെരുമ്പാവൂർ കോടനാട് ആലാട്ടിച്ചിറ ചക്കരഹൗസിൽ വിപിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പത്തിയാറുകാരിയായ ജഹാനയ്ക്കാണ് വെട്ടേറ്റത്. ഇവരുടെ കാമുകനായ ബംഗാൾ സ്വദേശിയെ വെട്ടാൻ വിപിൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിക്കുമ്പോഴാണ് യുവതിയ്ക്ക് വെട്ടേറ്റത്.


ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. റോഡ് പണിക്കായി നാല് വർഷം മുൻപാണ് വിപിൻ ഓയൂരിലെത്തിയത്. ജഹാനയുടെ വീടിന് സമീപത്തായിരുന്നു ഇയാൾ താമസിച്ചിരുന്നത്. യുവതിക്ക് ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു. ഇതിനിടയിൽ വിപിനും യുവതിയും പ്രണയത്തിലായി.


വിപിനുമായുള്ള ബന്ധം അറിഞ്ഞതോടെ യുവതിയെ ഭർത്താവ് ഉപേക്ഷിച്ചു. ഇതോടെ ജഹാനയും വിപിനും ഒന്നിച്ചു താമസിക്കാൻ തുടങ്ങി. ഇതിനിടയിലാണ് യുവതിയും ബംഗാൾ സ്വദേശിയും പ്രണയത്തിലായത്. വിപിൻ ജോലിക്കും നാട്ടിലും പോയിരുന്ന സമയത്ത് ബംഗാൾ സ്വദേശി വീട്ടിൽ വരാൻ തുടങ്ങി. ഈ വിവരം അയൽവാസി യുവാവിനോട് പറഞ്ഞതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

ദീർഘനാളായി ഇരുവരും തമ്മിൽ ബന്ധമില്ലായിരുന്നു. ഇതോടെ ബംഗാൾ സ്വദേശി യുവതിക്കൊപ്പം താമസം തുടങ്ങി. ഫോണിൽ വിളിച്ചിട്ട് എടുക്കാത്തത് ചോദ്യം ചെയ്തുകൊണ്ട് ശനിയാഴ്ച രാത്രി വിപിൻ ജഹാനയുടെ വീട്ടിലെത്തി. ഈ സമയം കാമുകനും വീട്ടിലുണ്ടായിരുന്നു.

വീട്ടമ്മയെ വിപിൻ ആക്രമിക്കാൻ ശ്രമിച്ചു. ബംഗാൾ സ്വദേശി തടയാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടായി. ബംഗാൾ സ്വദേശിയെ വിപിൻ കുത്താൻ നോക്കുമ്പോൾ യുവതി തടസം പിടിക്കുകയായിരുന്നു. ഇതിനിടയിലാണ് വെട്ടേറ്റത്.