bheeshma-parvam

ബോക്‌സ് ഓഫീസിൽ തരംഗമായി മെെക്കിളപ്പനും പിള്ളേരും. മമ്മൂട്ടി-അമൽ നീരദ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ഭീഷ്മ പർവം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിയ്ക്കുകയാണ്. ചിത്രത്തിന്റെ ടോട്ടൽ ബിസിനസാണ് ഇപ്പോൾ 100 കോടി കടന്നിരിക്കുന്നത്.

സിനിമ അനലിസ്റ്റായ ശ്രീധർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. തിയേറ്റർ കളക്ഷൻ, സാറ്റ്‌ലെെറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ഇതുവരെ 115 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. കൊവിഡിന് ശേഷം പുറത്തിറങ്ങിയതിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായി ഭീഷ്മ പർവ്വം മാറിയെന്നും റിപ്പോർട്ടുകളുണ്ട്.

bheeshma-parvam

ചിത്രം ഏപ്രിൽ ഒന്നിന് ഒടിടിയിൽ റിലീസാകുന്നുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. സുഷിന്‍ ശ്യാം സംഗീതമൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് നിർവഹിച്ചിരിക്കുന്നത്.

മമ്മൂട്ടിയെ കൂടാതെ സൗബിന്‍ ഷാഹിര്‍, നാദിയ മൊയ്‌തു, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, നെടുമുടി വേണു, സുദേവ് നായര്‍, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍, അബു സലിം, ലെന, കെ.പി.എ.സി ലളിത തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.

#Bheeshmaparvam World Wide Total Business (Theatrical + Satellite +Digital + other rights) Crossed ₹115 Crores ! First Malayalam Movie to do such bumper business post pandemic!

On @DisneyPlusHS from April 1. @mammukka #AmalNeerad #Mammootty pic.twitter.com/ymDoY6I1hk

— Sreedhar Pillai (@sri50) March 29, 2022