
ഓസ്‌കർ വേദിയിൽ നടൻ വിൽ സ്മിത്ത് അവതാരകനെ അടിച്ചത് ഞെട്ടലോടെയാണ് ലോകം കണ്ടത്. എന്നാൽ, കാര്യം അറിഞ്ഞതോടെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളുണ്ടായി. ഇപ്പോഴിതാ വിൽ സ്മിത്തിന്റെ അമ്മ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
'ആളുകളെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് വിൽ സ്മിത്ത്. ഇങ്ങനെ അവനെ കാണുന്നത് ആദ്യമായാണ്. അവന്റെ ജീവിതത്തിൽ ഇങ്ങനൊരു സംഭവം നടക്കുന്നതും ആദ്യമായാണ്. അവൻ എങ്ങനെയാണ് ജോലി ചെയ്യുന്നതെന്നും എത്രത്തോളം കഠിനാദ്ധ്വാനി ആണെന്നും എനിക്കറിയാം." കരോളിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഓസ്‌കർ പ്രഖ്യാപന വേളയിൽ ഭാര്യ ജേഡയെ അവതാരകൻ കളിയാക്കിയതാണ് പെട്ടെന്ന് സ്‌മിത്തിനെ പ്രകോപിപ്പിച്ചത്. അകാരണമായി മുടി കൊഴിഞ്ഞു പോകുന്ന അലോപേഷ്യ എന്ന രോഗമാണ് ജേഡയെ ബാധിച്ചിരിക്കുന്നത്.
പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനിടെയാണ് അവതാരകനായ ക്രിസ് റോക്ക് സ്‌മിത്തിന്റെ ഭാര്യയെ കളിയാക്കിയതും സ്മിത്ത് അദ്ദേഹത്തെ അടിച്ചതും. എന്നാൽ, പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സ്‌മിത്ത് ഖേദപ്രകടനവും നടത്തി.