
തന്റെ സിനിമയിലെയും ജീവിതത്തിലെയുമൊക്കെ ചെറിയ ചെറിയ വിശേഷങ്ങളും ഫോട്ടോഷൂട്ടുമൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് ശ്രിന്ദ. മിക്ക ദിവസങ്ങളിലും എന്തെങ്കിലും ചിത്രങ്ങൾ നടി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. അതിൽ ചിലതൊക്കെ വൈറലാകാറുണ്ട്.
അത്തരത്തിൽ ശ്രിന്ദയുടെ പുതിയ വീഡിയോ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. സാരിയിൽ അതീവ സുന്ദരിയായിട്ടുള്ള വീഡിയോയാണ് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയത്. മമ്മൂട്ടിയുടെ ഭീഷ്മ പർവമാണ് ശ്രിന്ദയുടേതായി ഒടുവിൽ റിലീസിനെത്തിയ സിനിമ.