sanju-dev

പുനെ: ഐപിഎൽ സീസൺ എപ്പോഴും ആരാധകർക്ക് ആവേശത്തിന്റേതാണ്. മത്സരത്തിന് പുറമേ കളിക്കളത്തിലെ ചില നർമ്മങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ മത്സരങ്ങൾ വരുമ്പോൾ ഇത്തരത്തിൽ ഓർത്ത് ചിരിയ്ക്കാൻ കഴിയുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ഉണ്ടാകാറുണ്ട്.

പലപ്പോഴും സഹതാരങ്ങളുമായി മലയാളം പറയുന്ന സഞ്ജു ഇത്തവണയും അത്‌ ആവർത്തിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ ദിവസം ഹെെദരാബാദിനെതിരെ നടന്ന മത്സരത്തിൽ സഹകളിക്കാരോട് മലയാളം പറയുന്ന സഞ്ജുവിന്റെ വീഡിയോയാണ് ഇപ്പോൾ വെെറലാകുന്നത്.

ഹൈദരാബാദ് ഇന്നിങ്സിന്റെ 9–ാം ഓവറിലാണ് സംഭവം. ‘‘എടാ നീ ഇറങ്ങി നിന്നോ..ദേവ്..’’ എന്നായിരുന്നു സഞ്ജുവിന്റെ നിർദേശം. രാജസ്ഥാൻ ബാറ്റിങ്ങിലെ സഞ്ജു സാംസൺ – ദേവ്ദത്ത് പടിക്കൽ കൂട്ടുകെട്ട് ആരാധകർ ആഘോഷമാക്കുന്നതിന്റെ ഇടയിലാണ് ഇരുവരുടെയും മലയാളം പറച്ചിലും വിരുന്നാകുന്നത്. മത്സരത്തിൽ 61 റൺസിന്റെ ഗംഭീര വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.

സഞ്ജു 😂😂🤣🤣 pic.twitter.com/Lrymp46ivW

— king Kohli (@koh15492581) March 29, 2022