crpf

ശ്രീനഗർ: ജമ്മു കാശ്മീരിൽ സിആർപിഎഫ് ക്യാമ്പിനുനേരെ ബോംബെറിയുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ പുറത്ത്. ബാരാമുള്ള ജില്ലയിലെ സോപോർ നഗരത്തിലാണ് സംഭവം. ബുർഖ ധരിച്ചെത്തിയ സ്ത്രീയാണ് ബോംബെറിഞ്ഞത്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. റോഡിനു നടുവിൽ വന്ന് നിന്ന സ്ത്രീ, ബാഗിൽനിന്നും ബോംബെടുത്ത് സിആർപിഎഫ് ക്യാമ്പിലേക്ക് എറിയുകയായിരുന്നു.

റോഡിലൂടെ വാഹനങ്ങളും ആളുകളും സഞ്ചരിക്കവേയാണ് ബോംബേറുണ്ടായത്. സ്ഫോടനം നടന്നതോടെ ആളുകൾ ചിതറിയോടി. സംഭവത്തിൽ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. സിആർപിഎഫ് ക്യാമ്പിന്റെ പുറത്താണ് ബോംബ് വീണതെന്ന് ഇവർ അറിയിച്ചു. ആളപായങ്ങളോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിനുശേഷം പ്രദേശത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബോംബെറിഞ്ഞ സ്ത്രീയ കണ്ടെത്താനുള്ള തിരച്ചിൽ ഊ‌ർജിതമായി നടക്കുകയാണ്. ഇവരെ ഉടൻ പിടിയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കാശ്മീർ ഐജി വിജയ് കുമാർ പറഞ്ഞു.

#WATCH Bomb hurled at CRPF bunker by a burqa-clad woman in Sopore yesterday#Jammu&Kashmir

(Video source: CRPF) pic.twitter.com/Pbqtpcu2HY

— ANI (@ANI) March 30, 2022