ഇന്ത്യൻ നേവിയുടെ മറൈൻ കമാൻഡോകളാണ് മാർക്കോസ്. എന്നാൽ രാജ്യത്തിന്റെ നാലതിരുകൾക്കുള്ളിൽ പ്രവർത്തിക്കുവാനായി രൂപീകരിച്ച ഫോഴ്സല്ല ഇത്. രാജ്യസമുദ്രാതിർത്തികളുമായി ബന്ധപ്പെട്ടാണ് മാർക്കോസിന്റെ പ്രവർത്തനം. സമുദ്രാതിർത്തി കടന്നുള്ള ഏത് ദൗത്യത്തിനും ഇവർക്ക് അധികാരമുണ്ട്. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ദൗത്യങ്ങളിൽ മാത്രമേ മാർക്കോസ് പങ്കെടുക്കുകയുള്ളു. അതിനാൽ തന്നെ ഇവരെ കുറിച്ചുള്ള വളരെ കുറച്ച് വിവരങ്ങൾ മാത്രമേ വെളിപ്പെടുകയുള്ളു. അതേസമയം ജമ്മുകാശ്മീരിലും, പ്രത്യേകിച്ച് ഇവിടത്തെ തടാകങ്ങളിൽ മാർക്കോസിന്റെ സാന്നിദ്ധ്യമുണ്ട്. ദാദിവാല ഫൗജ് എന്ന വിളിപ്പേരുള്ള മാർക്കോസിന്റെ പ്രവർത്തനങ്ങൾ ഈ മേഖലയിൽ രഹസ്യാത്മകമാണ്. ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ്, കരസേനയുടെ പാര ഫോഴ്സ് എന്നിവയ്ക്ക് സമാനമായിട്ടാണ് നേവി മാർക്കോസിന് രൂപം നൽകിയിട്ടുള്ളത്.

marcos