divya

മലയാളികളുടെ പ്രിയ താരം ദിവ്യാ ഉണ്ണി അഭിനയരംഗത്ത് നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിട്ടുള്ള ആളാണ്. താരത്തിന്റെയും കുടുംബത്തിന്റെയും ചെറിയ ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്.

അഭിനയത്തിൽ നിന്നും അകലം പാലിക്കുകയാണെങ്കിലും നൃത്തരംഗത്ത് ദിവ്യ ഇപ്പോഴും സജീവമാണ്. ഇടയ്‌ക്കെല്ലാം അടിപൊളി ചിത്രങ്ങളും താരം പങ്കുവയ്‌ക്കാറുണ്ട്. അമേരിക്കയിൽ നിന്നുള്ള കുടുംബചിത്രമാണ് താരം പുതുതായി പങ്കുവച്ചിരിക്കുന്നത്.

കേരളത്തനിമയിൽ അണിഞ്ഞൊരുങ്ങിയാണ് ദിവ്യയും ഭർത്താവ് അരുണും മക്കളും ഫോട്ടോഷൂട്ടിനെത്തിയത്. അർജുൻ,​ മീനാക്ഷി,​ ഐശ്വര്യ എന്നിങ്ങനെയാണ് മക്കളുടെ പേര്.

കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ദിവ്യ‌യ്‌ക്കും അരുണിനും മകൾ പിറന്നത്. ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ച് 2018 ന് ആയിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. അർജുനും മീനാക്ഷിയും ദിവ്യയുടെ ആദ്യ വിവാഹത്തിലെ മക്കളാണ്.