qatar

ദോഹ: ആരാധകർ ആവേശത്തോടെയാണ് ഖത്തർ ലോകകപ്പിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ വിജയത്തോടെ റൊണാൾഡോയും സംഘവും കൂടി ലോകകപ്പിലേക്കുള്ള ടിക്കറ്റുറപ്പിച്ചതോടെ ഫുട്ബോൾ പ്രേമികളുടെ ആവേശം ഇരട്ടിയായിട്ടുണ്ട്.

ഇപ്പോഴിതാ ഖത്തർ ലോകകപ്പിലുപയോഗിക്കാനുള്ള ഔദ്യോഗിക പന്ത് പുറത്തിറക്കിയിരിക്കുകയാണ്. അഡി‌ഡാസാണ് ലോകകപ്പിനുള്ള പന്ത് നിർമ്മിച്ചിരിക്കുന്നത്. യാത്ര എന്ന് അർത്ഥം വരുന്ന 'അൽ റിഹ്‌‌ല' എന്നതാണ് പന്തിന്റെ പേര്.

al-rihla

മത്സരം വേഗത്തിലാകുമ്പോൾ കൃത്യത നിർണായകമായി മാറുന്നുവെന്ന് പന്ത് ലോഞ്ച് ചെയ്തുകൊണ്ട് അഡിഡാസ് ഫുട്ബോൾ ഗ്രാഫിക്‌സ് ആൻഡ് ഹാർഡ്‌വെയർ ഡിസൈൻ ഡയറക്ടർ ഫ്രാൻസിസ്‌ക ലോഫെൽമാൻ പറഞ്ഞു.

പന്ത് വായുവിലൂടെ സഞ്ചരിക്കുമ്പോൾ അതിന്റെ വേഗത ഗണ്യമായി നിലനിർത്താൻ പുതിയ ഡിസൈൻ അനുവദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെയുള്ള ഏറ്റവും വേഗതയേറിയതും കൃത്യവുമായ ലോകകപ്പ് പന്താണ് അൽ റിഹ്ല എന്നാണ് അഡിഡാസ് അവകാശപ്പെടുന്നത്.