alia-ranbeer

ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്നു. രൺബീർ കപൂർ തന്നെയാണ് വിവാഹിതരാകുന്നെന്ന കാര്യം സ്ഥിരീകരിച്ചത്.

ഒരു ചാനൽ ചർച്ചയ്ക്കിടെ 'വിവാഹ തീയതി ഞാൻ പറയില്ല, പക്ഷേ ഉടൻ വിവാഹിതരാകാനാണ് ഞാനും ആലിയയും തീരുമാനിച്ചിരിക്കുന്നത്'- രൺബീർ പറഞ്ഞു. ഏപ്രിൽ മാസത്തിൽ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരക്കുന്നത്. എന്നാൽ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങൾ ഇതുവരെ തയാറെടുപ്പുകൾ ഒന്നും നടത്തിയിട്ടില്ല എന്നാണ് രൺബീറിന്റെ പിതൃസഹോദരി പറഞ്ഞത്.വിവാഹ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

2018ലാണ് രൺബീറും ആലിയയും പ്രണയത്തിലാകുന്നത്. ഇക്കാര്യം ആദ്യം ഇരുവരും നിഷേധിച്ചിരുന്നെങ്കിലും സോനം കപൂറിന്റെ വിവാഹത്തിൽ ഇരുവരും ഒന്നിച്ചെത്തിയതോടെ താരങ്ങൾ അവരുടെ പ്രണയം വെളിപ്പെടുത്തകയായിരുന്നു.