ടെൽ അവീവ്: ഇസ്രയേലിലെ ടെൽ അവീവിലെ പ്രാന്തപ്രദേശങ്ങളിൽ നടന്ന വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് ഇത് മൂന്നാം തവണയാണ് വെടിവയ്പ് നടക്കുന്നത്. പാലസ്തീൻ സ്വദേശിയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ സംഭവത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച ഇസ്രയേൽ സർക്കാർ ഭീകരതയെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് വ്യക്തമാക്കി. സംഭവത്തെ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് അപലപിച്ചു. രാജ്യത്ത് കർശന സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തെ ഇന്ത്യ അപലപിച്ചു.