
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധനവിന് പിന്നാലെ ഓട്ടോ-ടാക്‌സി ചാർജും വർദ്ധിപ്പിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.1500 സിസിയ്ക്ക് താഴെ മിനിമം ചാർജ് ഇനി മുതൽ 200 രൂപയായിരിയ്ക്കും. 1500 സിസിയ്ക്ക് മുകളിൽ 225 രൂപയാണ് മിനിമം ചാർജ്. കിലോമീറ്റർ നിരക്ക് 17ൽ നിന്ന് 20 ആക്കി ഉയർത്തിയിട്ടുണ്ട്.
ഓട്ടോയുടെ മിനിമം കൂലി 30 രൂപയായിട്ടാണ് ഉയർത്തിയിരിയ്ക്കുന്നത്. 30 രൂപയ്ക്ക് രണ്ട് കിലോമീറ്റർ സഞ്ചരിയ്ക്കാം. കിലോമീറ്ററിനുള്ള ചാർജ് 12ൽ നിന്ന് 15 ആയി ഉയർത്തിയിട്ടുണ്ട്.എന്നാൽ വെയിറ്റിംഗ് ചാർജിൽ വർദ്ധനവുണ്ടാകില്ല.
ബസ് ചാർജ് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയാക്കിയെങ്കിലും വിദ്യാർത്ഥികളുടെ കൺസിഷൻ നിരക്കിൽ മാറ്റമില്ല. നിരക്ക് ഉയർത്തിയെങ്കിലും സർക്കാരിന്റെ നടപടിയിൽ തൃപ‌്‌തരല്ലെന്ന് ബസുടമകൾ അറിയിച്ചു.