russia

മോസ്‌കോ: യുക്രെയിനിൽ അധിനിവേശം തുടരുന്നതിനിടെ യുക്രെയിൻ അതിർത്തിയിലുള്ള റഷ്യൻ പ്രദേശമായ ബെൽഗൊറോഡിലെ റഷ്യൻ സൈനിക കേന്ദ്രത്തിന് നേരെ യുക്രെയിൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. നാല് റഷ്യൻ സൈനികർക്ക് പരിക്കേറ്റെന്നാണ് വിവരം.

ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. റഷ്യ-യുക്രെയിൻ അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് ബെൽഗൊറോഡ് ഗവർണർ വ്യാചെസ്ലേവ് ഗ്ലാഡ്‌കോവ് വ്യക്തമാക്കി. ഫെബ്രുവരിയിൽ റഷ്യയിലെ മില്ലെറാവോ വ്യോമത്താവളത്തിനു നേർക്കും യുക്രെയിൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു.

ഒ.റ്റി.ആർ- 21 തോച്ക-യു ബാലിസ്റ്റിക് മിസ്സൈൽ ആണ് യുക്രെയിൻ പ്രയോഗിച്ചതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ വിഷയം യുക്രെയിൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, അധിനിവേശം അവസാനിപ്പിക്കാൻ മുന്നോട്ട് വച്ച ഉപാധികൾ അംഗീകരിച്ചെന്ന് യുക്രെയിൻ പ്രതിനിധികൾ ഒപ്പിട്ട് നൽകിയതിനെ സ്വാഗതം ചെയ്യുന്നവെന്നും

എന്നാൽ, വിഷയത്തിൽ കൂടുതൽ പുരോഗതിയൊന്നുമുണ്ടായില്ലെന്നും വെളിപ്പെടുത്തി ക്രെംലിൻ. ഇനിയും കുറേയധികം ജോലികൾ ബാക്കിയുണ്ടെന്നും ക്രെംലിൻ വക്താവ് വ്യക്തമാക്കി. സമാധാനചർച്ചകളിൽ നേരിയ പുരോഗതിയുണ്ടായതായി വാർത്തകൾ പുറത്തുവരുമ്പോഴും യുക്രെയിനിൽ റഷ്യൻ ആക്രമണം ശക്തമാണ്. മരിയുപോളിലെ റെഡ് ക്രോസ് കെട്ടിടത്തിൽ ഇന്നലെ റഷ്യ ആക്രമണം നടത്തി. ആളപായമുണ്ടോയെന്ന് വ്യക്തമല്ല. റഷ്യൻ ആക്രമണത്തിൽ മരിയുപോൾ ഏറെക്കുറെ തകർന്ന നിലയിലാണ്. കീവിലുൾപ്പെടെ ഇന്നലെ സ്ഫോടനം നടന്നെന്നാണ് വിവരം. മൈലോക്കീവിലെ റീജിയണൽ അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിൽ ചൊവ്വാഴ്ച റഷ്യൻ സൈന്യം നടത്തിയ ആക്രമത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. കിഴക്കൻ യുക്രെയിനിലെ വ്യാവസായിക മേഖലകളിൽ റഷ്യൻ ആക്രമണം ശക്തമാവുകയാണ്.

@ ഇതുവരെ യുക്രെയിൻ വിട്ടത് നാല് ദശലക്ഷം പേർ.

@ 25000 യുക്രെയിൻ അഭയാർത്ഥികൾക്ക് ബ്രിട്ടൻ വിസ നൽകി

@ യുക്രെയിന് കൂടുതൽ ആന്റി - ടാങ്ക് നൽകി നോർവേ

@ റഷ്യ - ചൈന വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി. സഹകരണം ഉറപ്പാക്കാൻ ചർച്ചയിൽ ധാരണ

@ എത്രയും പെട്ടെന്ന് റഷ്യ വിടണമെന്ന് റഷ്യയിലുള്ള പൗരന്മാർക്ക് അമേരിക്ക നിർദ്ദേശം നൽകി. റഷ്യയിലേക്ക് യാത്ര ചെയ്യരുതെന്നും നിർദ്ദേശമുണ്ട്.

@ യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി ഇന്ന് ഓസ്ട്രേലിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യും.

റ​ഷ്യ​ൻ​ ​വാ​ഗ്ദാ​ന​ത്തി​ൽ​ ​മ​യ​ങ്ങ​രു​ത് ​:​ ​അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ​:​ ​സൈ​നി​ക​ ​ന​ട​പ​ടി​ ​മ​യ​പ്പെ​ടു​ത്തു​മെ​ന്ന​ ​റ​ഷ്യ​ൻ​ ​വാ​ഗ്‍​ദാ​ന​ത്തി​ൽ​ ​മ​യ​ങ്ങ​രു​തെ​ന്ന​ ​മു​ന്ന​റി​യി​പ്പു​മാ​യി​ ​അ​മേ​രി​ക്ക.​ ​റ​ഷ്യ​യു​ടെ​ ​പ്ര​ഖ്യാ​പ​നം​ ​പൊ​ള്ള​യാ​ണെ​ന്നും​ ​കൂ​ടു​ത​ൽ​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ​ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും​ ​വൈ​റ്റ് ​ഹൗ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ​ഡ​യ​റ​ക്ട​ർ​ ​കേ​റ്റ് ​ബെ​ഡിം​ഗ്ഫീ​ൽ​ഡ് ​പ​റ​ഞ്ഞു.​ ​ആ​രും​ ​വ​ഞ്ചി​ത​രാ​ക​രു​ത്,​ ​കീ​വി​നു​ ​ചു​റ്റു​മു​ള്ള​ ​ഏ​തൊ​രു​ ​നീ​ക്ക​വും​ ​സൈ​നി​ക​ ​പു​ന​ർ​വി​ന്യാ​സ​മാ​ണെ​ന്ന് ​ഞ​ങ്ങ​ൾ​ ​വി​ശ്വ​സി​ക്കു​ന്നു.​ ​യു​ക്രെ​യി​നി​ലെ​ ​മ​റ്റ് ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള​ ​വ​ലി​യ​ ​ആ​ക്ര​മ​ണ​ത്തെ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​ലോ​കം​ ​ത​യാ​റാ​ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
റ​ഷ്യ​ ​പ​റ​യു​ന്ന​തും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തും​ ​ര​ണ്ടാ​ണെ​ന്ന് ​യു.​എ​സ് ​സ്റ്റേ​റ്റ് ​സെ​ക്ര​ട്ട​റി​ ​ആ​ന്റ​ണി​ ​ബ്ലി​ങ്ക​ൻ​ ​പ്ര​തി​ക​രി​ച്ചു.​ ​റ​ഷ്യ​യു​ടെ​ ​സൈ​നി​ക​ ​പി​ൻ​മാ​റ്റം​ ​എ​ന്ന​ ​വാ​ഗ്ദാ​നം​ ​ശ്ര​ദ്ധ​തി​രി​ച്ചു​വി​ടാ​നു​ള്ള​ ​ത​ന്ത്രം​ ​മാ​ത്ര​മാ​ണ്.​ ​റ​ഷ്യ​ ​കൂ​ടു​ത​ൽ​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ ​ത​യ്യാ​റാ​യേ​ക്കു​മെ​ന്നും​ ​ബ്ലി​ങ്ക​ൻ​ ​പ്ര​തി​ക​രി​ച്ചു.
ക​ന​ത്ത​ ​ന​ഷ്ടം​ ​നേ​രി​ട്ട​ ​റ​ഷ്യ​ൻ​ ​സേ​ന​ ​പു​നഃ​സം​ഘ​ടി​ക്കു​ന്ന​തി​നും​ ​പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​മാ​യി​ ​ബെ​ലാ​റൂ​സി​ലേ​ക്കും​ ​റ​ഷ്യ​യി​ലേ​ക്കും​ ​മ​ട​ങ്ങാ​ൻ​ ​നി​ർ​ബ​ന്ധി​ത​രാ​യ​താ​യി​ ​ബ്രി​ട്ടീ​ഷ് ​മി​ലി​ട്ട​റി​ ​ഇ​ന്റ​ലി​ജ​ൻ​സ് ​അ​റി​യി​ച്ചു