
ദോഹ : ഖത്തർ ലോകകപ്പിനുള്ള പ്രത്യേക പന്ത്,അൽ റിഹ്‌ല അഡിഡാസ് പുറത്തിറക്കി. ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത് എന്ന ടാഗ് ലൈനോടെയാണ് അൽ റിഹ്‌ല പുറത്തിറക്കിയത്. അൽ റിഹ്‌ല എന്ന അറബി വാക്കിന്റെ അർത്ഥം യാത്ര എന്നാണ്. സൗദി അറേബ്യൻ സംസ്‌കാരത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പന്ത് നിർമിച്ചിരിക്കുന്നത്.
പന്തിന്റെ വിൽപ്പന ഇന്നലെ മുതൽ ഓൺലൈനായും ഷോറൂമുകൾ മുഖേനയും അഡിഡാസ് ആരംഭിച്ചിട്ടുണ്ട്. തുടർച്ചയായ 14-ാം തവണയാണ് അഡിഡാസ് ലോകകപ്പിനുള്ള പന്ത് ഒരുക്കുന്നത്.