gallantry-award

കീവ് : സർവസന്നാഹങ്ങളുമായി ആക്രമണത്തിന് വന്ന റഷ്യൻ സൈന്യത്തെ സധൈര്യം നേരിട്ട യുക്രെയിൻ സൈനികന് ധീരതയ്ക്കുള്ള മെഡൽ സമ്മാനിച്ച് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി.

യുക്രെയിൻ അതിർത്തിയിൽ ജോലി ചെയ്തിരുന്ന റോമൻ ഹ്രിബോവ് എന്ന സൈനികനാണ് ബഹുമതി ലഭിച്ചത്.

മരണത്തെ മുഖാമുഖം കണ്ടപ്പോഴും ധൈര്യം കാത്ത് സൂക്ഷിച്ചതിനാണ് ബഹുമതി.

റഷ്യൻ അധിനിവേശം നടക്കുമ്പോൾ സ്‌നേക്ക് ദ്വീപിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. റഷ്യൻ സൈനികർ ഇവിടെ എത്തിയ ശേഷം യുക്രെയിൻ സൈനികരോട് തോക്ക് വച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, റോമൻ സൈനികരെ ചീത്ത വിളിച്ച ശേഷം തിരികെ പോകാൻ ആവശ്യപ്പെട്ടു. റഷ്യൻ സൈന്യം തടവിലാക്കിയ ഇദ്ദേഹത്തെ

അടുത്തിടെയാണ് യുക്രെയിന് കൈമാറിയത്.