
നടൻ സിദ്ധിഖിന്റെ മകൻ ഷഹീൻ സിദ്ധിഖ് വിവാഹിതനായി. ഡോ.അമൃത എ. ദാസാണ് ജീവിതസഖി.സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയിലൂടെയാണ് ഷഹീൻ അഭിനയരംഗത്തേക്ക് എത്തുന്നത്. പത്തേമാരിയിൽ മമ്മൂട്ടിയുടെ മകന്റെ വേഷമാണ് അവതരിപ്പിച്ചത്. കസബ, ടേക്ക് ഒാഫ്, ഒരു കുട്ടൻനാടൻ ബ്ളോഗ്, വിജയ് സൂപ്പറും പൗർണമിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിൽ പൊലീസ് വേഷം അവതരിപ്പിച്ചു. ജ്വാലാമുഖിയാണ് പുതിയ ചിത്രം.