voda

കൊച്ചി: പോക്കറ്റിലിട്ട് നടക്കാവുന്ന കുഞ്ഞൻ പോർട്ടബിൾ വൈ-ഫൈ ഡിവൈസായ 'മൈ-ഫൈ" അവതരിപ്പിച്ച് വൊഡാഫോൺ-ഐഡിയ (വീ). പത്ത് ഉപകരണങ്ങൾ വരെ മൈ-ഫൈയിൽ കണക്‌ട് ചെയ്യാം. സെക്കൻഡിൽ 150 എംബിവരെയാണ് വേഗം.

2700 എം.എ.എച്ച് ഇൻ-ബിൽറ്റ് ബാറ്ററിയാണുള്ളത്. ഒറ്റത്തവണ ഫുൾചാർജിൽ അഞ്ചുമണിക്കൂർ വരെ ഉപയോഗിക്കാം. നികുതികൾ ഉൾപ്പെടെ 2,000 രൂപയാണ് വീ മൈ-ഫൈയ്ക്ക് വില. 399 രൂപ മുതലുള്ള വ്യക്തിഗത പോസ്‌റ്റ്പെയ്ഡ് പ്ളാനുകൾക്കൊപ്പവും ലഭിക്കും.