
തിരുവനന്തപുരം: ബസ് - ഓട്ടോ ചാർജ് വർദ്ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ ബസ് ചാർജ് കേരളത്തിൻ്റെ പകുതി മാത്രമുള്ളപ്പോഴാണ് വീണ്ടും വർദ്ധനവുണ്ടാക്കുന്നത്. കുത്തക മുതലാളിമാർക്ക് വേണ്ടി ജനങ്ങളെ വഞ്ചിക്കുകയാണ് ഇടതുസർക്കാർ ചെയ്യുന്നത്. കേന്ദ്രസർക്കാർ ഇന്ധന വില കുറച്ചപ്പോൾ മറ്റ് സംസ്ഥാനങ്ങളെല്ലാം ആനുപാതികമായി വില കുറച്ചപ്പോൾ കേരളം മുഖംതിരിച്ചു നിൽക്കുകയായിരുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് എല്ലാ സംസ്ഥാനങ്ങളും സബ്സിഡി നൽകുമ്പോൾ കേരളം അത് ചെയ്യാതിരിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
എല്‍.ഡി.എഫ് ശുപാര്‍ശയ്ക്ക് പിന്നാലെ, ബസ്, ഓട്ടോ ടാക്‌സി ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മിനിമം ബസ് ചാര്‍ജ് എട്ടു രൂപയില്‍ നിന്ന് പത്തുരൂപയായി വര്‍ദ്ധിപ്പിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.പിന്നീടുള്ള ഓരോ കിലോമീറ്ററിനും 90 പൈസയില്‍ നിന്ന് ഒരു രൂപയായി നിരക്ക് ഉയര്‍ത്തി. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 30 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. നിലവില്‍ 25 രൂപയാണ്. മിനിമം ചാര്‍ജിന് രണ്ടു കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. നിലവില്‍ ഒന്നര കിലോമീറ്ററാണ്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഈടാക്കാം. നിലവില്‍ 12 രൂപയാണ് നിരക്ക്.1500 സിസി വരെയുള്ള കാറുകള്‍ക്ക് നിലവില്‍ 175 രൂപയാണ് മിനിമം ചാര്‍ജ്. ഇത് 200 രൂപയായി ഉയര്‍ത്തി. അഞ്ചുകിലോമീറ്റര്‍ വരെയാണ് മിനിമം ചാര്‍ജ്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 18 രൂപ വീതം ഈടാക്കാം. നിലവില്‍ 15 രൂപയാണ് നിരക്ക്. 1500 സിസിക്ക് മുകളിലുള്ള ടാക്‌സികളുടെ മിനിമം ചാര്‍ജ് 225 രൂപയായി ഉയര്‍ത്തി. നിലവില്‍ ഇത് 200 രൂപയായിരുന്നു. അധികം വരുന്ന ഓരോ കിലോമീറ്ററിനും 20 രൂപ വീതം ഈടാക്കാം. നിലവില്‍ ഇത് 17 രൂപയാണ്. വെയ്റ്റിംഗ് ചാര്‍ജ്, രാത്രികാല അധിക നിരക്ക് എന്നിവയില്‍ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു.