relation

പങ്കാളികൾ തമ്മിലുള‌ള ശാരീരികബന്ധം ഊഷ്‌മളമാകുമ്പോൾ അത് ആരോഗ്യപരമായി നമുക്ക് നല്ലതാണെന്ന് നമുക്കറിയാം. പുരുഷനിലും സ്‌ത്രീയിലും അത് വ്യത്യസ്‌തമായ തരം ഗുണമാണുണ്ടാക്കുക. ന്യൂറോ സയൻസ് ജേണലിൽ പ്രസിദ്ധപ്പെടുത്തിയ പഠനത്തിൽ സ്‌ത്രീകളിൽ ലൈംഗികബന്ധമുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് വളരെ വ്യത്യസ്‌തമായ കണ്ടെത്തലുകളാണ് നടത്തിയിരിക്കുന്നത്. സ്‌ത്രീകളിൽ വളരെ അതിശയകരമായ മാറ്റം ലൈംഗികബന്ധം വഴി ഉണ്ടാകാറുണ്ട്. 20 സ്‌ത്രീകളുടെ യോനീ ഭാഗത്ത് സ്‌പർശനമുണ്ടാകുമ്പോൾ തലച്ചോറിലെ മാറ്റങ്ങളാണ് അവലോകനം ചെയ്‌തത്.

ഗവേഷകർ മുൻ കാലങ്ങളിൽ എത്രവട്ടം സ്‌ത്രീകൾ ലൈംഗികബന്ധത്തിലേർപ്പെട്ടു എന്ന് മനസിലാക്കി. ശേഷം അടിവസ്‌ത്രത്തിൽ വൈബ്രേറ്റർ വച്ച ശേഷം ഇത് പ്രവർത്തിക്കുമ്പോൾ സ്‌ത്രീകളിലെ സോമോറ്റോ സെൻസറി കോർടെക്‌സ് ഭാഗത്തെ മാറ്റങ്ങൾ ശ്രദ്ധിച്ച ശേഷം സ്‌ത്രീകളിൽ ഇത് പുരുഷന്മാരിൽ ഉണ്ടാക്കുന്ന വ്യതിയാനത്തെക്കാൾ വളരെ വലിയ മാറ്റമുണ്ടാകുന്നതായി കണ്ടു. അങ്ങനെ സ്‌ത്രീകൾക്ക് ലൈംഗികബന്ധം വഴിയുള‌ള സന്തോഷം വലുതെന്ന് ഇവർ മനസിലാക്കി. 18നും 45നുമിടയിൽ പ്രായമുള‌ളവരെയാണ് പഠനവിധേയമാക്കിയത്.

ഓരോ കാര്യങ്ങളും ഓർത്തുവയ്‌ക്കാൻ കഴിവ് കൂടുതലുള‌ളത് സ്ഥിരമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന സ്‌ത്രീകളാണെന്നും കാനഡയിലെ മക്‌ഗിൽ സർവകലാശാലയിലെ വിദഗ്ദ്ധരും കണ്ടെത്തി. സ്ഥിരമായി ലൈംഗികബന്ധം സാദ്ധ്യമാകുന്ന പുരുഷന്മാർക്കും കൂടുതൽ ഓർമ്മശക്തിക്ക് സാദ്ധ്യതയുണ്ടെന്നും കണ്ടെത്തി. എന്നാൽ ഇക്കാര്യത്തിലും മുന്നിൽ സ്‌ത്രീകളാണ്.