kk

ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസിയെ തേടിയെത്തിയത് ഏഴരക്കോടിയിലധികം രൂപയുടെ ഭാഗ്യസമ്മാനം. ഫിലിപ്പൈന്‍സ് സ്വദേശിയായ ചെറി ലൌവിനാണ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ 385-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 10 ലക്ഷം ഡോളര്‍ (ഏഴര കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിച്ചത്. 3866 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ചെറി ലൌ തന്റെ 11 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റെടുത്തത്.

നാട്ടില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയായിരുന്നു നറുക്കെടുപ്പിൽ സമ്മാനം ലഭിച്ച വിവരം അറിഞ്ഞത്. രണ്ട് ദിവസം മുമ്പ് മാര്‍ച്ച് 28നായിരുന്നു ചെറിയുടെ ജന്മദിനം. വൈകിയെത്തിയ ജന്മദിനസമ്മാനമായാണ് ചെറി ഇതിനെ കാണുന്നത്. ദുബൈയില്‍ തിരിച്ചെത്തി സുഹൃത്തുക്കളെയും ദുബായ് ഡ്യൂട്ടി ഫ്രീ ടീമിനെയും കണ്ടുമുട്ടാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി.