
ബോളിവുഡിലെതടക്കം സിനിമാ താരങ്ങളുടെ ഇഷ്‌ട ലൊക്കേഷനായി ഇപ്പോൾ മാലിദ്വീപ് മാറിയിരിക്കുകയാണ്. മിക്ക താരങ്ങളും അവധിയാഘോഷിക്കാനെത്തുന്നത് ഈ കുഞ്ഞ് ദ്വീപിലാണ്.
View this post on Instagram A post shared by Tamannaah Bhatia (@tamannaahspeaks)
ഇപ്പോഴിതാ തെന്നിന്ത്യൻ സൂപ്പർ നായിക തമന്നയും അത്തരം ചിത്രങ്ങളും വീഡിയോകളും ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവയ്‌ക്കുന്നു. ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് മാലിദ്വീപിൽ അവധിയാഘോഷിക്കുന്ന നടി തമന്നയുടെ ചിത്രങ്ങൾ ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.
ബദരീനാഥ്, ബാഹുബലി, ബാഹുബലി 2 അടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങൾ പൂർത്തിയാക്കിയ തമന്നയുടെ പുതുതായി എത്തുന്ന വരുൺ തേജ് നായകനായ ഖനിയിലെ കൊട്‌തെ എന്ന ഗാനത്തിലെ ചുവടുകളും ശ്രദ്ധേയമായിരുന്നു.