dileep-kavya

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും. ജ​സ്റ്റി​സ് ​സി​യാ​ദ് ​റ​ഹ്മാ​നാ​ണ് ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.

ദിലീപ് നേരത്തെ ഉന്നയിച്ച വാദങ്ങളിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് നടന്റെ വാദം. എന്നാൽ ദിലിപീനെതിരെ തെളിവുണ്ടെന്നും കേസ് റദ്ദാക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കേസിൽ കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്‌തേക്കും. ഇപ്പോൾ വിദേശത്തുള്ള കാവ്യ തിരിച്ചെത്തിയാലുടൻ,​ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ നോട്ടീസ് നൽകും. സാക്ഷികളെ സ്വാധീനിക്കാൻ നടിയും ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

വ​ധ​ഗൂ​ഢാ​ലോ​ച​ന​ ​കേ​സി​ൽ​ ​ദി​ലീ​പി​ന്റെ​ ​സു​ഹൃ​ത്തും​ ​ആ​ലു​വ​യി​ലെ​ ​സൂ​ര്യാ​ ​ഹോ​ട്ട​ൽ​ ​ആ​ൻ​ഡ് ​ട്രാ​വ​ൽ​സ് ​ഉ​ട​മ​യു​മാ​യ​ ​ശ​ര​ത് ​ജി.​നാ​യ​രെ​ ​ഇന്നലെ പ്രതിചേർത്തിരുന്നു. ​സം​വി​ധാ​യ​ക​ൻ​ ​ബാ​ല​ച​ന്ദ്ര​കു​മാ​‌​ർ​ ​ശ​ര​ത്തി​ന്റെ​ ​ശ​ബ്ദ​വും​ ​ഫോ​ട്ടോ​യും​ ​തി​രി​ച്ച​റി​ഞ്ഞ​തി​ന്റെ​യും​ ​കേ​സി​ൽ​ ​ഇ​യാ​ളു​ടെ​ ​പ​ങ്ക് ​വ്യ​ക്ത​മാ​യ​തി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ്ര​തി​ ​ചേ​‌​ർ​ത്ത​ത്.​ ​