
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ല സൗത്ത് കൊറിയൻ ബോയ് ബാന്റ് ആണ് ബിടിഎസ്. ഈ ഏഴംഗ സംഘം സംഗീതത്തിന്റെ കാര്യത്തിൽ മാത്രമല്ല അവരുടെ സൗന്ദര്യത്തിന്റ പേരിലും ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്. പ്രത്യേകിച്ച് കൗമാരക്കാരുടെ. 20നും 30നുമിടയിലാണ് ബിടിഎസ് താരങ്ങളുടെ പ്രായം. ഒമ്പത് വർഷം മുമ്പ് ബാന്റ് ആരംഭിച്ചപ്പോഴുണ്ടായിരുന്ന അതേ രൂപത്തിലാണ് ഇപ്പോഴും ആ യുവാക്കൾ. പ്രിയ താരങ്ങളുടെ സൗന്ദര്യ രഹസ്യമെന്താണെന്ന് ആരാധകർ അന്വേഷിച്ചതിന് പിന്നാലെ തങ്ങളുടെ ചർമ സംരക്ഷണത്തിന്റ പൊടിക്കൈകൾ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആ ഏഴ് സുന്ദരന്മാർ.
വി
നിരവധി ആരാധകരുള്ല താരമാണ് വി. തന്റെ സൗന്ദര്യത്തിന്റെ ഏക രഹസ്യം ഫേസ് ക്രീമാണെന്നാണ് വി പറയുന്നത്. മുഖം വൃത്തിയാക്കാൻ പോലും ഫേസ്‌വാഷിന് പകരം താൻ ഫേസ് ക്രീമാണ് ഉപയോഗിക്കുന്നതെന്നും വി പറയുന്നു.
ജംഗൂക്
ഏറ്റവും പ്രായം കുറഞ്ഞ ബിടിഎസ് താരമാണ് ജംഗൂക്. മുഖക്കുരുവിനെ തടയാൻ ആപ്പിൾ സൈഡർ വിനാഗിരിയാണ് താൻ ഉപയോഗിക്കുന്നതെന്നാണ് ജംഗൂക് പറയുന്നത്. ഒപ്പം മുഖത്ത് ഈർപ്പം നിലനിർത്താനായി ജോജോബോ ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുമെന്നും താരം പറയുന്നു.
ജിമിൻ
ധാരാളം വെള്ളം കുടിക്കുന്നതാണ് തന്റെ തിളങ്ങുന്ന മുഖത്തിന്റെ രഹസ്യം എന്നാണ് ജിമിൻ പറയുന്നത്. രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖം നന്നായി കഴുകി വൃത്തിയാക്കുമെന്നും താരം പറയുന്നു.
ജെ-ഹോപ്പ്
രാവിലെ എഴുന്നേറ്റയുടൻ മുഖം നന്നായി കഴുകി ക്രീം പുരട്ടുന്നതാണ് ജെ-ഹോപ്പിന്റെ സൗന്ദര്യ രഹസ്യം. താൻ വർഷങ്ങളായി ഈ ശീലം പിന്തുടരുന്നുണ്ടെന്നാണ് താരം പറയുന്നത്.
സുഗ
മുഖത്ത് ഈർപ്പം നിലനിർത്തുന്നതിനായി ഫേസ് മാസ്ക് ഉപയോഗിക്കുന്നതാണ് സുഗയുടെ ശീലം. നന്നായി വെള്ളം കുടിക്കുമെന്നും താരം പറയുന്നു.
ജിൻ
സുഗയുടെ അതേ രീതി തന്നെയാണ് ജിൻ തുടരുന്നത്. തന്റെ ചർമത്തിന് ചേരുന്ന തരത്തിലുള്ള ഫേസ് മാസ്കുകൾ ഉപയോഗിക്കുമെന്നാണ് താരം പറയുന്നത്.
ആർഎം
വരണ്ട ചർമമാണ് ബിടിഎസ് നേതാവ് ആർഎമ്മിന്റേത്. അതുകൊണ്ട് ചർമത്തിൽ ഈർപ്പം നിലനിർത്തുന്നതിനായി മോയിസ്ച്യുറൈസർ സ്ഥിരമായി താരം ഉപയോഗിക്കാറുണ്ട്.
'ലോകത്തെ തന്നെ സുന്ദരന്മാർ' എന്ന് വിവിധ സർവേകളിൽ ബിടിഎസ് താരങ്ങളെ പറഞ്ഞിട്ടുണ്ട്. മുമ്പും കൊറിയക്കാരുടെ സൗന്ദര്യസംരക്ഷണം ഏറെ ചർച്ചയായിരുന്നു. സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണിയിലും കോസ്മെറ്റിക് സർജറികളുടെ കാര്യത്തിലും കൊറിയ മുന്നിലാണ്. കോസ്മെറ്റിക് സർജറിക്ക് വേണ്ടി മാത്രം ദക്ഷിണ കൊറിയയിൽ എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.