ramdev

ന്യൂഡൽഹി: ഇന്ധനവിലയെക്കുറിച്ചുള്ള ചോദ്യത്തിന് മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറി യോഗ ഗുരു ബാബ രാംദേവ്. പെട്രോൾ വിലയുമായി ബന്ധപ്പെട്ട് മുൻപ് നടത്തിയ പ്രസ്താവനയെക്കുറിച്ചായിരുന്നു രാംദേവിനോട് ചോദിച്ചത്. ഒരു ലിറ്റർ പെട്രോൾ 40 രൂപയ്ക്കും പാചകവാതക സിലിണ്ടർ 300 രൂപയ്ക്കും നൽകാൻ കഴിയുന്ന സർക്കാരിനെയാണ് ജനങ്ങൾ തിരഞ്ഞെടുക്കേണ്ടതെന്നായിരുന്നു അദ്ദേഹം നേരത്തെ പറഞ്ഞത്.

പെട്രോൾ വില പ്രതിദിനം വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുൻ പ്രസ്താവന മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയത്. ഇതോടെ അദ്ദേഹം ക്ഷുഭിതനായി. 'ശരിയാണ് മുൻപ് ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും. എന്നോട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കരുത്. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞാൻ നിങ്ങളുടെ കരാറുകാരൻ അല്ല.'- അദ്ദേഹം പറഞ്ഞു.

രാം ദേവ് മറുപടി പറഞ്ഞപ്പോൾ ഒരു മാദ്ധ്യമപ്രവർത്തകൻ വീണ്ടും ഈ ചോദ്യം ആവർത്തിച്ചു. 'നിങ്ങൾ എന്ത് ചെയ്യും. മിണ്ടാതിരിക്ക്. നിങ്ങൾക്കിതു നല്ലതല്ല. ചോദ്യം ആവർത്തിക്കുന്നത് തെറ്റാണ്. അന്തസുള്ള മാതാപിതാക്കളുടെ മകനായിരിക്കും നിങ്ങൾ.'- രാംദേവ് പറഞ്ഞു.

'ഇന്ധനവില കുറഞ്ഞിരുന്നാൽ നികുതി കിട്ടില്ലെന്ന് സർക്കാർ പറയുന്നു. അപ്പോൾ ഭരണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും. എങ്ങനെ ശമ്പളം കൊടുക്കും. റോഡുകൾ എങ്ങനെ നിർമിക്കും. വിലക്കയറ്റം മാറണമെന്ന് ഞാനും പറയുന്നു. ആളുകൾ കഠിനാദ്ധ്വാനം ചെയ്യണം. ഞാൻ പുലർച്ചെ നാലു മണിക്ക് എഴുന്നേൽക്കും. രാത്രി പത്തു വരെ ജോലി ചെയ്യുന്നുണ്ട്.'- രാം ദേവ് പറഞ്ഞു.

Yoga Guru Ramdev was seen on camera losing his cool and threatening a journalist, who asked him about his comments in the past on reducing petrol price. @ndtv pic.twitter.com/kHYUs49umx

— Mohammad Ghazali (@ghazalimohammad) March 30, 2022