മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രോൾ കിട്ടിയിട്ടുള്ള നടിമാരിലൊരാളാണ് ഗായത്രി സുരേഷ്. അഭിമുഖങ്ങളിൽ നടി പറയുന്ന കാര്യങ്ങളാണ് മിക്കപ്പോഴും ട്രോളുകളാകാറുള്ളത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ഇത്തരം ട്രോളുകളൊന്നും തന്നെ ബാധിക്കാറില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോൾ.

'ഞാൻ കണ്ടിട്ടുള്ള വലിയ വലിയ ആൾക്കാർ, ആലിയ ഭട്ടും, ലാലേട്ടനുമൊക്കെ ഒരുപാട് ട്രോൾ ചെയ്യപ്പെടാറുണ്ട്. ഇവരൊക്കെ കളിയാക്കപ്പെടുന്ന ഫിഗറായിട്ട് എനിക്ക് തോന്നാറില്ല. ഇവരൊക്കെ എക്‌സ്‌ട്രാ ഓർഡിനറിയായോണ്ടല്ലേ ട്രോൾ ചെയ്യണത് എന്നാണ് എനിക്ക് തോന്നിയത്. സാധാരണ ഒരു മനുഷ്യനെ ആരും ട്രോൾ ചെയ്യില്ല.
സാധാരണ ആൾക്കാരിൽ നിന്നും എക്‌സ്‌ട്രാ ഓർഡിനറിയായിട്ടുള്ള ആൾക്കാരെയാണ് ട്രോൾ ചെയ്യണത് എന്നാണ് എനിക്ക് തോന്നാറ്. ആലിയ ഭട്ടിനെയൊക്കെ എന്തിനാ ട്രോൾ ചെയ്യണത്, അടിപൊളിയല്ലേ. ഞാൻ ട്രോളുകൾ അങ്ങനെയെടുക്കാൻ തുടങ്ങി. നിലപാടുകൾ കൊണ്ടും ട്രോൾ ചെയ്യപ്പെടാം. ആദ്യം നമുക്ക് നമ്മളെപ്പറ്റി ഒരു ധാരണ വേണം. ഞാൻ നോക്കിയിട്ട് എനിക്ക് എന്താ ചേഞ്ച് ചെയ്യേണ്ടതെന്ന് പിടികിട്ടണില്ല. അതുകൊണ്ടാണ് ഞാൻ മാറാത്തത്.'- ഗായത്രി പറഞ്ഞു.