
മുഖത്തുണ്ടാകുന്ന വരൾച്ച, കറുത്ത പാടുകൾ, കുരുക്കൾ എന്നിവ മാറ്റി തിളക്കവും കാന്തിയുള്ളതുമായ ചർമം ലഭിക്കാൻ ഉപയോഗിക്കാവുന്ന ഒന്നാണ് പേരയില. സുലഭമായി ലഭിക്കുന്നതും ഒരു രൂപ പോലും ചെലവില്ലാത്തതുമായ പേരയില ഉപയോഗിച്ച് എങ്ങനെയാണ് ഫേസ്പാക്ക് ഉണ്ടാക്കുന്നതെന്ന് നോക്കാം.
തയാറാക്കുന്ന വിധം
ആദ്യം കുറച്ച് പേരയില ആവശ്യത്തിന് വെള്ളമൊഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇളം ഇലകൾ എടുക്കുന്നതാണ് കൂടുതൽ നല്ലത്. ഇനി നിങ്ങളുടെ ചർമം വരണ്ടതാണെങ്കിൽ ഇതിലേയ്ക്ക് കുറച്ച് തേൻ ചേർക്കുക. എണ്ണമയമുള്ളതാണെങ്കിൽ തേനിന് പകരം നാരങ്ങാ നീര് ചേർക്കണം. നിങ്ങൾക്ക് മുഖക്കുരുവിന്റെ പ്രശ്നമുണ്ടെങ്കിൽ പേരയില അരച്ചതിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു സ്പൂൺ കറ്റാർ വാഴ ജെല്ലും ചേർക്കുക.
ഉപയോഗിക്കേണ്ട രീതി
മുഖം ഫേസ്‌വാഷോ പയറുപൊടിയോ ഉപയോഗിച്ച് നന്നായി വൃത്തിയാക്കി അഞ്ച് മിനിറ്റ് ആവി പിടിക്കണം. ചർമത്തിലെ സുഷിരങ്ങൾ തുറക്കാൻ ഇത് സഹായിക്കുന്നു. ശേഷം ഫേസ്പാക്ക് മുഖത്ത് പുരട്ടുക. 15- 20മിനിറ്റിന് ശേഷം കഴുകി കളയാം.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം. ഒരു മാസം കൊണ്ട് തന്നെ എല്ലാ പ്രശ്നങ്ങളെയും പരിഹരിച്ച് തിളങ്ങുന്ന ചർമം നേടാനും നിറം വർദ്ധിപ്പിക്കാനും ഇത് നിങ്ങളെ സഹായിക്കും. അലർജിയുള്ലവർ ആദ്യം കൈയിലോ കഴുത്തിലോ പാച്ച് ടെസ്റ്റ് നടത്തിയ ശേഷം മാത്രം മുഖത്ത് ഉപയോഗിക്കുക.