electric-cruise-ship

ബീജീംഗ്: ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത ആഡംബര കപ്പലായ യാംഗ്സി റിവർ ത്രീ ഗോർജസ് വൺ ചൈനയിൽ പ്രവർത്തനം ആരംഭിച്ചു. ഹുബെയിലെ യിച്ചാംഗിലേക്കാണ് ആദ്യ യാത്ര നടത്തിയത്. ചൈനയിൽ വികസിപ്പിച്ച ഈ കപ്പലിന് ഒറ്റ ചാർജിൽ 1300 പേരെയും വഹിച്ചുകൊണ്ട് 100 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. ആദ്യ യാത്രയ്ക്ക് മുമ്പ് ജനുവരിയിൽ തന്നെ കപ്പൽ നിരവധി പരീക്ഷണ യാത്രകൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു.

electric-cruise-ship

യിച്ചാംഗിലെ തുറമുഖത്തേക്ക് തിരിക്കുന്നതിന് മുമ്പ് കപ്പൽ യാംഗ്സി നദിയിലൂടെ മുമ്പോട്ടും പിറകോട്ടും പല തവണ സഞ്ചരിച്ചു. എന്നാൽ ഈ യാത്രയിലൂടെ നദിയിൽ യാതൊരു ഇന്ധന മാലിന്യവും പുറന്തള്ളപ്പെട്ടില്ല. അതായത് കപ്പലിന് സീറോ എമിഷൻ സാധ്യമാക്കാൻ സാധിച്ചു. 7,500 കിലോവാട്ട് അവർ മറൈൻ ബാറ്ററി ഉപയോഗിച്ചാണ് കപ്പൽ പ്രവർത്തിപ്പിക്കുന്നത്.

electric-cruise-ship

ഏപ്രിൽ മുതൽ കപ്പൽ വാണിജ്യ പ്രവർത്തനം ആരംഭിക്കും. യിച്ചാംഗിലെ കാഴ്ചകൾ കാണാനുള്ള യാത്രയ്ക്കായിരിക്കും കപ്പൽ കൂടുതലായി ഉപയോഗിക്കുക. 100 മീറ്റർ നീളവും 16 മീറ്റർ വീതീയുമുള്ള ഈ വൈദ്യുത കപ്പൽ 100 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ഏകദേശം 530 മെട്രിക് ടൺ ഇന്ധനമാണ് ലാഭിക്കുന്നത്.

electric-cruise-ship

ത്രീ ഗോർജസ് കോർപ്പറേഷന്റെയും ഹുബെയ് ത്രീ ഗോർജസ് ടൂറിസം ഗ്രൂപ്പിന്റെയും അനുബന്ധ സ്ഥാപനമായ ചൈന യാംഗ്സി പവർ കോർപ്പറേഷനാണ് ഈ കപ്പൽ വികസിപ്പിച്ചത്. ചൈനയുടെ മറൈൻ ഇലക്ട്രിക് വാഹന വിപണി പ്രോത്സാഹിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി കപ്പൽ ഉപയോഗിക്കാനാണ് കമ്പനിയുടെ തീരുമാനം. 23.5 മില്യൺ ഡോളർ നിക്ഷേപത്തിലാണ് കപ്പലിന്റെ നിർമ്മാണം പൂർത്തിയായത്. ഇതിന് ഒരു ഓട്ടോമാറ്റിക് കൺട്രോൾ സിസ്റ്റവും ഇന്റലിജന്റ് പവർ മാനേജ്‌മെന്റ് സിസ്റ്റവുമുണ്ട്.