
സിനിമാ- സീരിയൽ താരം സോണിയയെ മുൻസിഫ് മജിസ്‌ട്രേറ്റായി നിയമിച്ചു. കാര്യവട്ടം കാമ്പസിലെ എൽ എൽ എം വിദ്യാർത്ഥിയായിരുന്ന സോണിയ വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ യോഗ്യത പരീക്ഷ പാസായി മുൻസിഫ് മജിസ്‌ട്രേറ്റായി.
മൈ ബോസ്, അത്ഭുത ദ്വീപ് തുടങ്ങിയ നിരവധി സിനിമകളിലും അൻപതോളം സീരിയലുകളിലും സോണിയ അഭിനയിച്ചിട്ടുണ്ട്. മൈ ബോസിൽ മംമ്ത മോഹൻദാസിന്റെ സുഹൃത്തായിട്ടും, അത്ഭുതദ്വീപിൽ അഞ്ച് രാജകുമാരിമാരിൽ ഒരാളായിട്ടുമായിരുന്നു സോണിയ എത്തിയത്.
കുഞ്ഞാലി മരയ്ക്കാർ, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം എന്നിവയാണ് സോണിയയുടെ ശ്രദ്ധേയമായ സീരിയലുകൾ.