
"പ്ലാനറ്റ് സെർച്ച് വിത്ത് എം എസ്" എന്ന യാത്രാ വിവരണ പരിപാടി കൗമുദി ഓൺലൈനിൽ തുടങ്ങുകയാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കു യാത്ര ചെയ്തു കേരളകൗമുദി ലണ്ടൻ കറസ്പോണ്ടന്റും "പ്ലാനറ്റ് സെർച്ച് വിത് എം എസ്" എന്ന യൂട്യൂബ് ചാനലിന്റെ എഡിറ്ററുമായ മണമ്പൂർ സുരേഷും പത്നി ജയശ്രീയുമാണ് ഈ പരിപാടി തയാറാക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ഇഗാസു, ജലപാതത്തിന്റെ കോടാനുകോടി പാളികൾ കൊണ്ട് നിർമ്മിക്കുന്ന സൗന്ദര്യ വിസ്മയമാണ്. ബ്രസീലിലും, അർജന്റീനയിലുമായി പടർന്നു കിടക്കുകയാണിത്. ഇഗാസു വെള്ളച്ചാട്ടത്തിന്റെ അതി സൂക്ഷ്മമായ സമീപ ദൃശ്യങ്ങളും, ദൂരക്കാഴ്ചയുടെ വൈപുല്യവും ഇവിടെ ക്യാമറയിലേക്ക് പകരുന്നു. സംഗീതത്തിന്റെ, നൃത്തത്തിന്റെ, കാർണിവലിന്റെ, ഫുട്‍ബോളിന്റെ നുരഞ്ഞു പൊന്തുന്ന സംസ്കാരമാണ് ബ്രസീലിനുള്ളത്.
പതിനയ്യായിരം മൈലുകൾക്കപ്പുറമുള്ള ബ്രസീലിൽ "പ്രേമ യോഗ" എന്ന യോഗാസന കേന്ദ്രം നടത്തുന്ന അന്ന ക്രിസ്റ്റീന എന്ന സ്ത്രീ അവരുടെ സെന്ററിന്റെയും 27 വര്ഷം മുൻപ് ഇന്ത്യയിൽ വന്നു യോഗ പഠിച്ചതിന്റെയും കഥ പറയുന്നു. ഇവിടെ 200 പേര് യോഗ പഠിക്കുന്നു. സന്റ് പോളോയുടെ ഹൃദയ ഭാഗത്താണ് ഈ "പ്രേമ യോഗ".
സംസ്കാരത്തിന്റെ, സമൂഹത്തിന്റെ ഇഴ ചേർത്തെടുക്കുകയാണിവിടെ. മറ്റൊരു സംസ്കാരവും അവരുടെ ജീവിത പരിസരങ്ങളും ഇവിടെ കൗമുദി ടി വിയിൽ കൈക്കുമ്പിളിലെന്നോണം സമർപ്പിക്കുകയാണ്. ഇനി ഇതിന്റെ രണ്ടാം ഭാഗവും ഭൂഖണ്ഡങ്ങൾ കടന്നുള്ള യാത്രകളും തുടർന്നുള്ള എപ്പിസോഡുകളിൽ വരും. കൗമുദി ടി വി ഓൺലൈൻ തുടങ്ങിയ "പ്ലാനറ്റ് സെർച്ച് വിത്ത് എം എസ്" എന്ന പരിപാടി ഇവിടെ കാണാം