border

കൊല്ലം: ഇന്റോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്‌സിന്റെ ആയുധ പ്രദർശനം പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് കോളേജിൽ നടന്നു. കോളേജ് ടെക്ക് ഫെസ്റ്റിനോടനുബന്ധിച്ച്, ഇലക്ക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പ്രദർശനം നടന്നത്.

കോഡ് ഒഫ് വാർ എന്ന ആയുധ പ്രദർശനം വിദ്യാർത്ഥികൾക്ക് ഫോഴ്‌സ് വെപ്പൺസിനെ കുറിച്ച് അറിയുന്നതിനുള്ള അവസരമാണ് നൽകിയത്.

നൂറനാട് 27 ബി എൻ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസാണ് കോഡ് ഒഫ് വാർ എന്ന ആയുധ പ്രദർശനത്തിന്റെ ഭാഗമായത്. യു.കെ.എഫ് എക്‌സി. ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, പ്രിൻസിപ്പൽ ഡോ. ഇ. ഗോപാലകൃഷ്ണ ശർമ്മ, ഡീൻ ഡോ. എം. ജയരാജ്, വൈസ് പ്രിൻസിപ്പൽ വി.എൻ. അനീഷ്, പി.ടി.എ രക്ഷാധികാരി എസ്. സുന്ദരേശൻ എന്നിവർ സംസാരിച്ചു.

സ്റ്റുഡന്റ് കോ ഓർഡിനേറ്റർ ജയ്ദീപ്, അബി ആദിത്ത്, അക്ഷയ്, ഡിപ്പാർട്ടമെന്റ് കോ ഓർഡിനേറ്റർ പ്രൊഫ. പ്രവീണ കൃഷ്ണ, പ്രൊഫ. രാഹുൽ എന്നിവർ നേതൃത്വം നൽകി.