ഫിറ്റ്നസിന്റെ കാര്യത്തിൽ എല്ലാവർക്കും റോൾ മോഡലാണ് നടനും മോഡലുമായ മിലിന്ദ് സോമൻ. തന്റെ ഫിറ്റ്നസിന്റെ പിന്നിലെ ശക്തി മാതാവാണെന്ന് വെളിവാക്കുന്ന വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് താരം. 83 വയസുള്ള മാതാവ് സെെക്കിൾ ചവിട്ടുന്ന വീഡിയോയാണ് താരം പങ്ക് വച്ചിരിക്കുന്നത്.
25 വര്‍ഷത്തിനു ശേഷം ഉഷ സോമന്‍ സൈക്കിള്‍ ചവിട്ടുന്നു എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ട് മിലിന്ദ് പറയുന്നത്. സൈക്കിള്‍ ബാലന്‍സിംഗിനായി മിലിന്ദ് മാതാവിനെ സഹായിക്കുന്നതാണ് ആദ്യ ഫോട്ടോ. രണ്ടാമത്തെ വീഡിയോയില്‍ സൈക്കിള്‍ ചവിട്ടുന്ന മാതാവിനൊപ്പം സഞ്ചരിക്കുകയാണ് മിലിന്ദ്.
അവസാന ചിത്രത്തില്‍ സൈക്കിള്‍ സവാരി പൂര്‍ത്തിയാക്കി സന്തോഷത്തോടെ നില്‍ക്കുന്ന ഉഷയെയും കാണാം. ഇരുവരും ഒരുമിച്ച് വർക്കൗട്ട് നടത്തുന്ന ചിത്രങ്ങൾ മുൻപും താരം പങ്ക് വച്ചിട്ടുണ്ട്. രസകരമായ വീഡിയോ കാണാം...
