
ഒരു യുവതിയുടെ ചെവിക്കുള്ളിൽ നിന്നും ഒരു കുഞ്ഞ് സാധനം പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ പ്രചരിക്കുന്നത്. ചെവിക്കുള്ളിൽ കുടുങ്ങിയത് കല്ലോ മറ്റ് വസ്‌തുക്കളോ അല്ല മറിച്ച്, ജീവനുള്ള ഒരു ഞണ്ട് ആണ്. യുവതി നീന്തുന്നതിനിടെയാണ് കക്ഷി അബദ്ധത്തിൽ അകപ്പെട്ടത്.
ഡെയ്‌സി വെസ് എന്ന യുവതിയുടെ ചെവിക്കുള്ളിൽ നിന്നും ജീവനോടെ ഞണ്ടിനെ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ ഏവരെയും ഞെട്ടിക്കുകയാണ്. പ്യൂർട്ടോ റിക്കോയുടെ തലസ്ഥാനമായ സാൻ ജുവാനിലാണ് സംഭവം നടന്നത്. യുവതിയുടെ സുഹൃത്ത് ട്വീസേഴ്സ് എന്ന മെഡിക്കൽ ഉപകരണം ഉപയോഗിച്ച് ഞണ്ടിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പലവട്ടം ശ്രമിച്ച ശേഷമായിരുന്നു ഞണ്ടിനെ പുറത്തെടുക്കാൻ സാധിച്ചത്.
ടിക് ടോക്കിൽ @wesdaisy'.എന്ന അക്കൗണ്ടിൽ നിന്നും ഡെയ്‌സി വെസ് തന്നെയായിരുന്നു ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ 1.3 ദശലക്ഷം വ്യൂസ് പിന്നിട്ടു കഴിഞ്ഞു. ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നെങ്കിലും ജല വിനോദങ്ങൾ ഉപേക്ഷിക്കില്ലെന്ന് ഡെയ്‌സി വെസ് പറയുന്നു. മാത്രമല്ല ഇത്തരം അവസരങ്ങളിൽ ചെവികൾ മൂടാൻ സഹായിക്കുന്ന വസ്തുക്കൾ ഉപയോഗിക്കണമെന്നും യുവതി അഭ്യർത്ഥിച്ചു.