
ഒന്നാംമരണം
എം.ബി. സന്തോഷ്
ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാവുന്ന ഹൃദ്യമായ കൃതി. പുരാണവും വർത്തമാനകാലജീവിതവും അതിശയകരമായി ഇടകലരുന്ന നോവൽ. അഴിമതിവിരുദ്ധപോരാട്ടത്തെ പുതിയ തലത്തിലേയ്‌ക്കുയർത്തുകയും അത്യന്തം ആകാംക്ഷഭരിതമാക്കുകയും ചെയ്യുന്ന രചന.
പ്രസാധകർ: സൈകതം ബുക്‌സ്, ₹180
പുതുകഥ
എഡിറ്റർ: വി.ആർ. സുധീഷ്
ഇരുണ്ട നിഴൽപ്പാടുകളുള്ള അധോലോകങ്ങളുടെ അമ്ളഗന്ധിയായ ജീവിതദൃശ്യങ്ങൾ പുതുകഥയുടെ സവിശേഷതയാണ്. ഇതിലെ കഥകളെല്ലാം ഈ കാലത്തിന്റെ ഇരുളിലേക്കും ഉരുളിലേക്കും ആപത്‌ക്കരമായ രോഗകാലത്തിലേക്കും മനുഷ്യവിനയിയമങ്ങളിലേക്കും തളച്ചുകയറുന്ന ഇരുട്ടാണ്.
പ്രസാധകർ: സൈകതം ബുക്‌സ്, ₹240
നന്മകളാൽ സമൃദ്ധം
അൻവർ അബ്‌ദുള്ള
ചാനൽവിപ്ളവത്തിലേക്ക് ലോകം, കേരളം മാറുന്നതിന് തൊട്ടുമുമ്പുള്ള കാലത്തെ കഥയാണിത്. അനുപമമായ ഒരു ലളിതജീവിതദർശനപാഠം പകരുകയും ചെയ്യുന്ന നോവൽ.
പ്രസാധകർ: സൈകതം ബുക്‌സ്, ₹180
മഞ്ഞുകാലം
ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്
കൂർത്ത കുരിശുകളിൽ ചോരവീഴ്‌ത്തി നിൽക്കുന്നവരുടെ പിടച്ചിലുകളാണ് ഈ കഥകൾ ഒരാഘാതത്തോടെ പകർന്നു നൽകുന്നത്. സത്യവും സ്വപ്‌നവും എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സംഭ്രമിപ്പിക്കുന്ന സ്വന്തം കാലത്തോട് നിരന്തരം സംവദിക്കാനുള്ള ഉപാധികൾ മാത്രമാണ്.
പ്രസാധകർ: ഒലിവ് ബുക്‌സ്, ₹130
കേരളത്തിലെ മുസ്‌ലിങ്ങൾ ഒരു വിമർശനവായന
എൻ.പി. ഹാഫിസ് മുഹമ്മദ്
കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹിക, സാംസ്‌കാരിക, പരിസരങ്ങളെ സമൂഹശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എൻ.പി. ഹാഫിസ് വിമർശനവിധേയമാക്കുന്നു.
പ്രസാധകർ: ഒലിവ് ബുക്‌സ്, ₹150